താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Krishnaprabha

മലയാള ചലച്ചിത്ര നടി. 1987 നവംബറിൽ പ്രഭാകരൻ നായരുടെയും ഷീലയുടെയും മകളായി എറണാംകുളത്ത് ജനിച്ചു. കളമശ്ശേരി സെന്റ് ജോസഫ് സ്കൂളിലും തേവര സേക്രട്ട് ഹാർട്ട്സ് കോളേജിലുമായിട്ടായിരുന്നു കൃഷ്ണപ്രഭയുടെ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കൃഷ്ണ പ്രഭ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. ഭരതനാട്യത്തിൽ ഡിപ്ലോമ നേറ്റിയിട്ടുണ്ട്. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് കലോത്സവത്തിൽ സംസ്ഥാനതലത്തിൽ; സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിനുശേഷം കൃഷ്ണപ്രഭ കൊച്ചിൻ ഗിന്നസ് മിമിക്രിട്രൂപ്പിൽ ഡാൻസറായി ചേർന്നു. പിന്നീട് കലാഭവൻ പ്രജോദിനും സാജൻ പള്ളുരുത്തിയ്ക്കുമൊപ്പം "കോമഡി ഷോ" എന്ന പ്രോഗ്രാം ഏഷ്യാനെറ്റിൽ അവതരിപ്പിച്ചു. 2005-ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണപ്രഭ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2008-ൽ പാർത്ഥൻ കണ്ട പരലോകം എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. 2008-ൽ ഇറങ്ങിയ മാടമ്പി- യിലാണ് കൃഷ്ണപ്രഭയ്ക്ക് ശ്രദ്ധിയ്ക്കപ്പെടുന്ന വേഷം കിട്ടിയത്. അൻപതോളം സിനിമകളിൽ കൃഷ്ണപ്രഭ അഭിനയിച്ചിട്ടുണ്ട്. അവയിൽ നത്തോലി ഒരു ചെറിയ മീനല്ല, ലൈഫ് ഓഫ് ജോസുട്ടി, കളേൾസ്, ഷീ ടാക്സി.. തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.

സിനിമകൾക്കു പുറമേ കൃഷ്ണപ്രഭ ടെലിവിഷൻ ഷോകളിലും നൃത്തവേദികളിലും സജീവമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പെരുമാൾ പ്രസാദ് വാളച്ചേരിൽ 2008
മാടമ്പി കോളേജിലെ വിദ്യാർത്ഥിനി ബി ഉണ്ണികൃഷ്ണൻ 2008
മൈ ബിഗ് ഫാദർ എസ് പി മഹേഷ് 2009
ഉത്തരാസ്വയംവരം രമാകാന്ത് സർജു 2009
കളേഴ്‌സ് രാജ്ബാബു 2009
ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ 2009
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം ഷൈജു അന്തിക്കാട് 2009
സ്വ.ലേ സ്വന്തം ലേഖകൻ പി സുകുമാർ 2009
കടാക്ഷം സുമറാണി ശശി പരവൂർ 2010
ബെസ്റ്റ് ഓഫ് ലക്ക് ജമീല എം എ നിഷാദ് 2010
ആഗസ്റ്റ് 15 ത്രേസ്യ ഷാജി കൈലാസ് 2011
തേജാഭായ് & ഫാമിലി ദീപു കരുണാകരൻ 2011
കാശ് വേലക്കാരി സുജിത് - സജിത് 2012
ഈ അടുത്ത കാലത്ത് വേലക്കാരി അരുൺ കുമാർ അരവിന്ദ് 2012
നോട്ടി പ്രൊഫസർ കോളേജ് സ്റ്റുഡന്റ് ഹരിനാരായണൻ 2012
ട്രിവാൻഡ്രം ലോഡ്ജ് ജൂനിയർ ആർട്ടിസ്റ്റ് റോസിലി വി കെ പ്രകാശ് 2012
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സീരിയൽ നടി അരുൺ കുമാർ അരവിന്ദ് 2013
വെടിവഴിപാട് സജിത ശംഭു പുരുഷോത്തമൻ 2013
കടൽ കടന്ന് ഒരു മാത്തുക്കുട്ടി ദീപ രഞ്ജിത്ത് ബാലകൃഷ്ണൻ 2013
നത്തോലി ഒരു ചെറിയ മീനല്ല സ്വീപ്പർ കുമാരി വി കെ പ്രകാശ് 2013

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പാസഞ്ചർ രഞ്ജിത്ത് ശങ്കർ 2009
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.