താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Munshi Venu
Date of Birth:
Wednesday, 14 July, 1954
Date of Death:
Thursday, 13 April, 2017
വേണു നാരായണൻ

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായിരുന്നു മുൻഷിവേണു എന്ന വേണു നാരായണൻ. സിനിമാ സംവിധായകനാവണമെന്ന ഉദ്ദേശ്യത്തോടെ മദിരാശിയിലെത്തിയെങ്കിലും സിനിമയിൽ ഇദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുകയുണ്ടായില്ല. പിന്നീട് വിവിധ ജോലികൾ ചെയ്ത് മദിരാശിയിൽ വർഷങ്ങളോളം കഴിച്ചുകൂട്ടിയ വേണു മലയാളനാട്, സിനിമാമാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ റിപ്പോർട്ടർമാരുടെ സഹായിയായും, റേഡിയോ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് മദിരാശിവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇദ്ദേഹം, മുൻഷി എന്ന പ്രതിദിന ടിവി പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായത്. ഒരു ആക്ഷേപഹാസ്യ ഹ്രസ്വചിത്രീകരണമായ ഈ പ്രോഗ്രാമിലെ പഞ്ചായത്ത് മെംബറുടെ വേഷം രണ്ടു വർഷത്തോളം വേണു കൈകാര്യം ചെയ്തിരുന്നു. മുൻഷിയിലെ പ്രകടനം ഇദ്ദേഹത്തിന് സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നതിന് കാരണമായി. പച്ചക്കുതിര, ഛോട്ടാമുംബൈ, കഥ പറയുമ്പോൾ, ഇമ്മാനുവേൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. അവിവാഹിതനായിരുന്ന വേണു പത്തു വർഷത്തിലധികം കാലം ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. വൃക്കരോഗത്തിൻ്റെ പിടിയിലായതോടെ ചാലക്കുടിയിലെ ഒരു പാലിയേറ്റിവ് കെയറിലെ അന്തേവാസിയായി മാറിയ വേണു 2017 ഏപ്രിൽ 13 ന് അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആചാര്യൻ അശോകൻ 1993
പച്ചക്കുതിര കമൽ 2006
ഛോട്ടാ മുംബൈ അൻവർ റഷീദ് 2007
കഥ പറയുമ്പോൾ എം മോഹനൻ 2007
ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
വൺ‌വേ ടിക്കറ്റ് ചായക്കടക്കാരൻ ബിപിൻ പ്രഭാകർ 2008
ദലമർമ്മരങ്ങൾ രാഘവൻ വിജയകൃഷ്ണൻ 2009
ഡ്യൂപ്ലിക്കേറ്റ് ഷിബു പ്രഭാകർ 2009
ഉത്തരാസ്വയംവരം രമാകാന്ത് സർജു 2009
ആത്മകഥ ഈനാശു പി ജി പ്രേംലാൽ 2010
സോൾട്ട് & പെപ്പർ ഡ്രൈവിംഗ് മാസ്റ്റർ ആഷിക് അബു 2011
ഔട്ട്സൈഡർ പി ജി പ്രേംലാൽ 2012
കലികാലം റെജി നായർ 2012
വാദ്ധ്യാർ നിധീഷ് ശക്തി 2012
നമുക്ക് പാർക്കാൻ അജി ജോൺ 2012
റെഡ് റെയ്ൻ രാഹുൽ സദാശിവൻ 2013
സെല്ലുലോയ്‌ഡ് അഗസ്തീശ്വരത്ത് ചേലങ്ങാടിന്റെ വഴികാട്ടി കമൽ 2013
വിശുദ്ധൻ ലാസറേട്ടൻ വൈശാഖ് 2013
ഇമ്മാനുവൽ ലാൽ ജോസ് 2013
ലാൽ ബഹദൂർ ശാസ്ത്രി റെജീഷ് മിഥില 2014

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു മുത്തശ്ശി ഗദ ജൂഡ് ആന്തണി ജോസഫ് 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.