ബിയാട്രീസ്

Beatrice

ഫോർട്ട് കൊച്ചിയിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബമായ ഇലഞ്ഞിക്കൽ വക്കോ-മറിയം ദമ്പതികളുടെ മകളായാണ് ബിയാട്രീസ് ജനിച്ചത്. എട്ടാമത്തെ വയസ്സ് മുതൽ കലാരംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ ബിയാട്രീസ് പി ജെ ആന്റണിയുടെ നാടകങ്ങളിലൂടെയാണ് പ്രശസ്ഥയാവുന്നത്. പി ജെ തിയറ്റേഴ്സിന്റെ "ഞങ്ങളുടെ മണ്ണ്, വിശപ്പ്" എന്നീ നാടകങ്ങളിൽ ഖാൻ സാഹിബ്, എൻ ഗോവിന്ദൻ കുട്ടി, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രശസ്തരോടൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1957 മുതൽ കെ പി എ സിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാരംഭിച്ചു. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" യിലെ മാല, "മുടിയനായ പുത്രനിലെ" രാധ തുടങ്ങി അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൂര്യസോമ, സംഗമിത്ര, പൂഞ്ഞാർ നവധാര തുടങ്ങി കേരളത്തിലെ പല പ്രശസ്തമായ നാടക ട്രൂപ്പുകൾക്കുമൊപ്പം പ്രവർത്തിച്ചു.

1988ൽ കേരള സംഗീത അക്കാദമി പുരസ്ക്കാരം, അങ്കമാലി പൂജയുടെ "ദേശവിളക്ക്" എന്ന നാടകത്തിലൂടെ 1988ൽ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്ക്കാരങ്ങളും ലഭ്യമായി. ഭർത്താവ് ജോസഫ് അകാലത്തിൽ മരിച്ച് പോയതിനു ശേഷം കൊച്ചിയിലെ കൂവപ്പാടം എന്ന പ്രദേശത്ത് മകൾ ആശയോടും കുടുംബത്തോടുമൊപ്പം കഴിയുകയാണ് ബിയാട്രിസ്. മലയാള സിനിമയിലും നല്ല വേഷങ്ങൾ അവതരിപ്പിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
ഏണിപ്പടികൾ തോപ്പിൽ ഭാസി 1973
ഹൃദയം ഒരു ക്ഷേത്രം പി സുബ്രഹ്മണ്യം 1976
മണിമുഴക്കം പി എ ബക്കർ 1978
അഹല്യ ബാബു നന്തൻ‌കോട് 1978
മദാലസ ജെ വില്യംസ് 1978
ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
രണ്ടു മുഖങ്ങൾ പി ജി വാസുദേവൻ 1981
കാലം ഹേമചന്ദ്രന്‍ 1982
കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി വിജയരാഘവൻ 1982
കലണ്ടർ ചിച്ചിലിച്ചേടത്തി മഹേഷ് പത്മനാഭൻ 2009
വാദ്ധ്യാർ നിധീഷ് ശക്തി 2012
ആമേൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
അന്നയും റസൂലും കത്രീന രാജീവ് രവി 2013
Submitted 15 years 4 months ago by rkurian.