താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Suresh Unnithan

മലയാളം സിനിമ, സീരിയൽ സംവിധായകൻ. 1956 ജൂലൈ 30 -ന് തിരുവനന്തപുരം ജില്ലയിലെ പണ്ടാലത്ത് ജനിച്ചു. ഭൂതനാഥൻ ഉണ്ണിത്താൻ എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻ പരമേശ്വരൻ ഉണ്ണിത്താൻ, ഭാരതി ഉണ്ണിത്താൻ. പദ്മരാജന്റെ സിനിമകളിൽ സഹസംവിധായകനായിട്ടായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. ഏട്ടോളം സിനിമകളിൽ സുരേഷ് ഉണ്ണിത്താൻ പത്മരാജനോടൊപ്പം സഹകരിച്ചു.

ചലച്ചിത്ര സംവിധാനത്തെക്കുറിച്ച് പത്മരാജനിൽനിന്നും ലഭിച്ച അറിവുകളുമായി സുരേഷ് ഉണ്ണിത്താൻ "ജാതകം" എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 1989-ൽ റിലീസ് ചെയ്ത ജാതകം സാമ്പത്തികവിജയം നേടിയതോടൊപ്പം നിരൂപക പ്രശംസയും നേടിയെടുത്തു. ജാതകം സിനിമയിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം സുരേഷ് ഉണ്ണിത്താന് ലഭിച്ചു. തുടർന്ന് അദ്ദേഹം രാധാമാധവം,മുഖചിത്രം,ഉത്സവമേളം.. എന്നിവയടക്കം പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1991-ൽ റിലീസ് ചെയ്ത മുഖചിത്രം എന്ന കോമഡിഫിലിം സുരേഷ് ഉണ്ണിത്താന്റെ സിനിമകളിൽ എറ്റവും വലിയ വിജയം നേടിയതാണ്.

സിനിമകളിൽ നിന്നുമാറി അദ്ദേഹം ടെലിവിഷൻ സീരിയൽ രംഗത്തും പ്രവർത്തിച്ചു. 2004-ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സീരിയൽ മലയാള ടെലിവിഷൻ സീരിയലുകളിൽ ഏറ്റവും പ്രശസ്തമായതും റേറ്റിംഗിൽ ഒന്നാമതെത്തിയതുമായിരുന്നു. പത്തിലധികം സീരിയലുകൾ അദ്ദേഹം വിവിധ ചാനലുകൾക്ക് വേണ്ടി സംവിധാനം ചെയ്തിട്ടുണ്ട്. ധാരാളം സീരിയലുകൾ അദ്ദേഹം നിർമ്മിച്ചിട്ടുമുണ്ട്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത "അയാൾ" എന്ന സിനിമയുടെ സംവിധാനമികവിന് അദ്ദേഹം അവാർഡ് ജൂറിയിൽ നിന്നും പ്രത്യേക പരാമർശത്തിന് അർഹനായി.

സുരേഷ് ഉണ്ണിത്താന്റെ ഭാര്യ പത്മജ. മക്കൾ അഭിരാം സുരേഷ് ഉണ്ണിത്താൻ, സുരാജ് സുരേഷ് ഉണ്ണിത്താൻ. അഭിരാം സുരേഷ് ഉണ്ണിത്താൻ ചലച്ചിത്ര സംവിധായകനാണ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ക്ഷണം ശ്രീകുമാർ അരൂക്കുറ്റി 2021
ഭീഷ്മം അനീഷ് നിർമ്മലൻ 2020
ഒരിടത്തൊരിടത്ത് ലാലു രാജ് ആറ്റിങ്ങൽ 2018
അയാൾ ഡോ കെ അമ്പാടി 2013
ഋഷ്യശൃംഗൻ രാജേഷ് നാരായണൻ 1997
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ, വി ആർ ഗോപാലകൃഷ്ണൻ 1995
ഭാഗ്യവാൻ സി രാധാകൃഷ്ണന്‍ 1994
പാമരം 1993
ആർദ്രം ചെറിയാൻ കല്പകവാടി 1993
സത്യപ്രതിജ്ഞ എസ് എൽ പുരം സദാനന്ദൻ 1992
ഉത്സവമേളം എസ് ഭാസുരചന്ദ്രൻ 1992
മുഖചിത്രം ജെ പള്ളാശ്ശേരി 1991
രാധാമാധവം എ കെ ലോഹിതദാസ് 1990
ജാതകം എ കെ ലോഹിതദാസ് 1989

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിപ്ലവകാരികൾ മഹേഷ് 1968
ഇതും ഒരു ജീവിതം വെളിയം ചന്ദ്രൻ 1982

കഥ

ചിത്രം സംവിധാനം വര്‍ഷം
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995

നിർമ്മാണം

അസോസിയേറ്റ് സംവിധാനം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.