താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Uroob
Date of Birth:
ചൊവ്വ, 8 June, 1915
Date of Death:
ചൊവ്വ, 10 July, 1979
കഥ: 8
സംഭാഷണം: 6
തിരക്കഥ: 5

മലപ്പുറം പൊന്നാനി പള്ളിപ്രത്ത് കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 ആം തിയതി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്ന അദ്ദേഹത്തിന്റെ ആദ്യ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. കവി ഇടശ്ശേരി ഗോവിന്ദന്‍ നായർ ഇദ്ദേഹത്തിന്റെ കൂട്ടുക്കാരൻ ആയിരുന്നു. 1934 ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം ഇന്ത്യയുടെ പലഭാഗങ്ങളിലായി ജോലികൾ ചെയ്തു. ഈ കാലയളവില്‍ തമിഴ്/കന്നഡ എന്നീ ഭാഷകള്‍ പഠിച്ച അദ്ദേഹം നീലഗിരിയിലെ തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ബനിയന്‍ കമ്പനിയിലും രണ്ടുവര്‍ഷം വീതം ക്ലാര്‍ക്കായി ജോലി നോക്കി. 1948 ല്‍ ഇടശ്ശേരിയുടെ ഭാര്യാ സഹോദരിയായ ദേവകിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു. കോഴിക്കോട് കെ.ആര്‍. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല/മംഗളോദയം മാസികയിലും ജോലിചെയ്ത അദ്ദേഹം തുടർന്ന് ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെ ജോലിയിൽ പ്രവേശിച്ചു. 1952 ല്‍ അവിടെ ജോലി നോക്കവേ സഹപ്രവര്‍ത്തകനും സംഗീത സംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അപ്പോഴാണ് അദ്ദേഹം യൗവനം നശിക്കാത്തവന്‍ എന്നർത്ഥം വരുന്ന അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമം ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്. ‘നീര്‍ച്ചാലുകള്‍’ എന്ന കഥാസമാഹാരമാണ് ഇദ്ദേഹത്തിന്റെ ആദ്യകൃതി. തുടർന്ന് അണിയറ/ മിണ്ടാപ്പെണ്ണ്/അമ്മിണി/ആമിന/തേന്മുള്ളുകള്‍/ഉമ്മാച്ചു/സുന്ദരികളും സുന്ദരന്മാരും തുടങ്ങി 25 ലേറെ കഥാസമാഹാരങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികള്‍ ‘തീ കൊണ്ടു കളിക്കരുത്’,/‘മണ്ണും പെണ്ണും’,/‘മിസ് ചിന്നുവും ലേഡി ജാനുവും’ (നാടകങ്ങള്‍)/ ‘നിഴലാട്ടം’/ ‘മാമൂലിന്റെ മാറ്റൊലി’ (കവിതകള്‍)/ ‘ഉറൂബിന്റെ ശനിയാഴ്ചകള്‍’ (ഉപന്യാസം) എന്നിവയാണ് 1958 ൽ നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'ഉമ്മാച്ചു' വിനും 1960 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 'സുന്ദരികളും സുന്ദരന്മാരും' എന്ന കൃതിക്കും ലഭിച്ചു. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ (1954)/ രാരിച്ചന്‍ എന്ന പൗരന്‍ (1956)/നായര് പിടിച്ച പുലിവാല് (1958)/മിണ്ടാപ്പെണ്ണ് (1970)/ കുരുക്ഷേത്രം (1970)/ഉമ്മാച്ചു (1971)/അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു. കോഴിക്കോട് ആകാശവാണിയിലെ 25 വര്‍ഷത്തെ ജോലിക്ക് ശേഷം 1975 ല്‍ അവിടെ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം/മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍/കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നോവലിസ്റ്റ്/ചെറുകഥാകൃത്ത്/കവി/ ഉപന്യാസകന്‍/അദ്ധ്യാപകന്‍/ പത്രപ്രവര്‍ത്തകന്‍/ തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1979 ജൂലൈ 10 ആം തിയതി കോട്ടയത്തു വച്ച് അന്തരിച്ചു.

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.