താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Bijith Bala

ബാലചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനായി കോഴിക്കോട് ജനിച്ചു. 2003 -ൽ ഗ്രാഫിക്കൽ ഡിസൈനറായാണ് ബിജിത് ബാല തന്റെ സിനിമാ കരിയറിന് തുടക്കം കുറിക്കുന്നത്. അതേവർഷം പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ വിഷ്വൽ ഇഫക്റ്റ് ആർട്ടിസ്റ്റായി. അതിനുശേഷം മായാ ബസാർ, അപൂർവരാഗം, ഷട്ടർ, കളിയച്ഛൻ, അം അഃ... തുടങ്ങി ഇരുപത്തിയഞ്ചോളം സിനിമകളിൽ എഡിറ്ററായി പ്രവർത്തിച്ചു. അം അഃ എന്ന ചിത്രത്തിൽ വി എഫ് എക്സ് പ്രൊഡക്ഷൻ ഹെഡ് ആയും പ്രവർത്തിച്ചിരുന്നു.

2015 -ൽ നെല്ലിക്ക എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ബിജിത് ബാല സിനിമാ സംവിധാന രംഗത്ത് അരങ്ങേറി. തുടർന്ന് രണ്ട് ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ ബോളിവുഡ് ചലച്ചിത്ര മേഖലയിലേക്കും അദ്ദേഹം തന്റെ കരിയർ വ്യാപിപ്പിച്ചു. 2018 ൽ മാധവൻ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം റോക്കട്രി ദി നമ്പി എഫക്റ്റ് - ഡബ്ബിങ് എഡിറ്റിംഗ് ജോലികൾ നിർവ്വഹിച്ചത് ബിജിത്തായിരുന്നു. തുടർന്ന് റിത്വിക് പരീക്ക് സംവിധാനം ചെയ്ത DUG DUG എന്ന ചിത്രത്തിലും എഡിറ്ററായി പ്രവർത്തിച്ചു. ഈ ചിത്രം 2021 -ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിജിത് ബാലയുടെ ഭാര്യ സിമി എസ്. നായർ. ഇവർക്ക് ആൻമയ ബിജിത്ത് എന്നൊരു മകളുണ്ട്.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
അം അഃ തോമസ് കെ സെബാസ്റ്റ്യൻ 2025
ദി സീക്രട്ട് ഓഫ് വിമൻ പ്രജേഷ് സെൻ 2025
റോക്കട്രി ദി നമ്പി എഫക്റ്റ് - ഡബ്ബിങ് മാധവൻ 2022
മേരീ ആവാസ് സുനോ പ്രജേഷ് സെൻ 2022
റെഡ്ബൂട്ട് റെജു രാജൻ 2021
വെള്ളം പ്രജേഷ് സെൻ 2021
പൊരിവെയിൽ ഫറൂക്ക് അബ്ദുൾ റഹിമാൻ 2020
സുഖമാണോ ദാവീദേ അനൂപ് ചന്ദ്രൻ, രാജ മോഹൻ 2018
കളിയച്ഛൻ ഫറൂക്ക് അബ്ദുൾ റഹിമാൻ 2015
നെല്ലിക്ക ബിജിത് ബാല 2015
സൈഗാള്‍ പാടുകയാണ് സിബി മലയിൽ 2015
റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് സക്കീർ മഠത്തിൽ 2014
ഞങ്ങളുടെ വീട്ടിലെ അതിഥികൾ സിബി മലയിൽ 2014
റബേക്ക ഉതുപ്പ് കിഴക്കേമല സുന്ദർദാസ് 2013
ഷട്ടർ ജോയ് മാത്യു 2013
ഉന്നം സിബി മലയിൽ 2012
നോട്ടി പ്രൊഫസർ ഹരിനാരായണൻ 2012
ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012
വയലിൻ സിബി മലയിൽ 2011
താന്തോന്നി ജോർജ്ജ് വർഗീസ് 2010

ഗ്രാഫിക്സ്

ഗ്രാഫിക്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
എന്റെ വീട് അപ്പൂന്റേം സിബി മലയിൽ 2003

പബ്ലിസിറ്റി

പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
ആയിരത്തിൽ ഒരുവൻ സിബി മലയിൽ 2009

അസോസിയേറ്റ് എഡിറ്റർ

അസ്സോസിയേറ്റ് എഡിറ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
ഫ്ലാഷ് സിബി മലയിൽ 2008

VFX Team

VFX Team

തലക്കെട്ട് സംവിധാനം വര്‍ഷം
കളിയച്ഛൻ ഫറൂക്ക് അബ്ദുൾ റഹിമാൻ 2015

VFX Production head

തലക്കെട്ട് സംവിധാനം വര്‍ഷം
അം അഃ തോമസ് കെ സെബാസ്റ്റ്യൻ 2025
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.