താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Mani Suchithra

മുത്തച്ഛനായ അയ്യൂർ ഒ. വി ആശാരിയിൽ നിന്നാണ് മണി സുചിത്രയ്ക്ക് കലാസംവിധാനത്തിന്റെ ആദ്യപാഠങ്ങൾ ലഭിച്ചത്. ആമ്പല്‍പ്പൂവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. തുടർന്ന് ഇസബെല്ല, പപ്പയുടെ സ്വന്തം അപ്പൂസ്, വിയറ്റ്നാം കോളനി, ദേവാസുരം, മണിച്ചിത്രത്താഴ് എന്നിവയിലെ കലാസംവിധായകനായി. പല ചിത്രങ്ങളിലും വസ്ത്രാലങ്കാരവും നിർവ്വഹിച്ചിട്ടുണ്ട്. 1993 ഇൽ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി.

വിയറ്റ്നാം കോളനി മുഴുവൻ ചിത്രീകരിച്ചത് മണി നിർമ്മിച്ച സെറ്റിൽ മാത്രമായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധാനം മണിച്ചിത്രത്താഴിലേതാണ് എന്ന് മണി നിരീക്ഷിക്കുന്നു. അതിലെ തറവാട് വാസ്തവത്തിൽ മൂന്നു വീടുകളാണ്. ഒരു വീട് എന്നു തോന്നിയ്കുമ്പോലെയാണ് മണി ഒരുക്കിയെടുത്തത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, നാഗർകോവിലിലെ പദ്മനാഭപുരം പാലസ് (ഇവിടെയാണ് ‘ഒരു മുറൈ വന്തു.." ചിത്രീകരിച്ചത്) മദ്രാസിലെ ജെമിനി വാസന്റെ വീട് എന്നിവയാണ് മണി ഒരുക്കിയെടുത്തത്. ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമായ തെക്കിനി ജെമിനി വാസന്റെ വീട്ടിൽ നിർമ്മിച്ച സെറ്റ് ആണ്. വാതിൽ, മണിച്ചിത്രത്താഴ്, ഫർണിച്ചർ എല്ലാം അവിടെ ഉണ്ടാക്കിയെടുത്തവയാണ്.

ചിത്രത്തിനു കടപ്പാട് : എതിരൻ കതിരവന്റെ ഫേസ്ബുക്ക് പോസ്റ്റ്

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013
ബോഡി ഗാർഡ് സിദ്ദിഖ് 2010
വിസ്മയത്തുമ്പത്ത് ഫാസിൽ 2004
ക്രോണിക്ക് ബാച്ചിലർ സിദ്ദിഖ് 2003
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് താഹ 2003
കൈ എത്തും ദൂരത്ത് ഫാസിൽ 2002
ലൈഫ് ഈസ് ബ്യൂട്ടിഫുൾ ഫാസിൽ 2000
ഫ്രണ്ട്സ് സിദ്ദിഖ് 1999
ഹരികൃഷ്ണൻസ് ഫാസിൽ 1998
സുന്ദരകില്ലാഡി മുരളീകൃഷ്ണൻ ടി 1998
ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997
വർണ്ണപ്പകിട്ട് ഐ വി ശശി 1997
അനിയത്തിപ്രാവ് ഫാസിൽ 1997
ഹിറ്റ്ലർ സിദ്ദിഖ് 1996
ഇന്ദ്രപ്രസ്ഥം ഹരിദാസ് 1996
കാഞ്ചനം ടി എൻ വസന്തകുമാർ 1996
മഴയെത്തും മുൻ‌പേ കമൽ 1995
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സത്യൻ അന്തിക്കാട് 1995
കാട്ടിലെ തടി തേവരുടെ ആന ഹരിദാസ് 1995
സർഗ്ഗവസന്തം അനിൽ ദാസ് 1995

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
ബിഗ് ബ്രദർ സിദ്ദിഖ് 2020

Asso Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
സ്വാതി തിരുനാൾ ലെനിൻ രാജേന്ദ്രൻ 1987
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.