താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
K R Savithri
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1958 ജൂലൈ 25-ന് തമിഴ്നാട്ടിലെ തിരുത്തനിയിൽ ജനിച്ചു. അച്ഛൻ ആന്ധ്രാപ്രദേശ് സ്വദേശിയും,അമ്മ മലയാളിയുമായിരുന്നു. പ്രശസ്ത നടി കെ ആർ വിജയയുടെ സഹോദരിയായിരുന്നു കെ ആർ സാവിത്രി. മറ്റൊരു സഹോദരിയായ കെ അർ വത്സലയും അഭിനേത്രിയായിരുന്നു. 1970-ൾ രക്തപുഷ്പം എന്ന സിനിമയിലൂടെയാണ് കെ ആർ സാവിത്രി അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അൻപതിലധികം സിനിമകളിലഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്.
കെ ആർ സാവിത്രിയ്ക്ക് രണ്ടു മക്കളാണുള്ളത്. അനുഷ, രാഗസുധ. രണ്ടുപേരും അഭിനേത്രികളാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| രക്തപുഷ്പം | ജെ ശശികുമാർ | 1970 | |
| യുദ്ധം | മാലതി | ജെ ശശികുമാർ | 1983 |
| ശാന്തം ഭീകരം | രാജസേനൻ | 1985 | |
| യാത്ര | ബാലു മഹേന്ദ്ര | 1985 | |
| കൂടണയും കാറ്റ് | ഐ വി ശശി | 1986 | |
| ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | മായയുടെ അമ്മ | സത്യൻ അന്തിക്കാട് | 1986 |
| പടയണി | ടി എസ് മോഹൻ | 1986 | |
| ദേശാടനക്കിളി കരയാറില്ല | പി പത്മരാജൻ | 1986 | |
| സ്നേഹമുള്ള സിംഹം | സാജൻ | 1986 | |
| ശ്രീധരന്റെ ഒന്നാം തിരുമുറിവ് | ശാരദ | സത്യൻ അന്തിക്കാട് | 1987 |
| ഊഴം | ഹരികുമാർ | 1988 | |
| ഓർമ്മയിലെന്നും | ടി വി മോഹൻ | 1988 | |
| അനുരാഗി | ഐ വി ശശി | 1988 | |
| ജീവിതം ഒരു രാഗം | യു വി രവീന്ദ്രനാഥ് | 1989 | |
| സാമ്രാജ്യം | ഷായുടെ ഭാര്യ | ജോമോൻ | 1990 |
| മൃദുല | ആന്റണി ഈസ്റ്റ്മാൻ | 1990 | |
| വീണമീട്ടിയ വിലങ്ങുകൾ | കൊച്ചിൻ ഹനീഫ | 1990 | |
| ഭൂമിക | ഐ വി ശശി | 1991 | |
| അമരം | ഭരതൻ | 1991 | |
| ഒന്നാം മുഹൂര്‍ത്തം | റഹീം ചെലവൂർ | 1991 |