കെ ആർ സാവിത്രി

K R Savithri

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1958 ജൂലൈ 25-ന് തമിഴ്നാട്ടിലെ തിരുത്തനിയിൽ ജനിച്ചു. അച്ഛൻ ആന്ധ്രാപ്രദേശ് സ്വദേശിയും,അമ്മ മലയാളിയുമായിരുന്നു. പ്രശസ്ത നടി കെ ആർ വിജയയുടെ സഹോദരിയായിരുന്നു കെ ആർ സാവിത്രി. മറ്റൊരു സഹോദരിയായ കെ അർ വത്സലയും അഭിനേത്രിയായിരുന്നു. 1970-ൾ രക്തപുഷ്പം എന്ന സിനിമയിലൂടെയാണ് കെ ആർ സാവിത്രി അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അൻപതിലധികം സിനിമകളിലഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്.

കെ ആർ സാവിത്രിയ്ക്ക് രണ്ടു മക്കളാണുള്ളത്. അനുഷ, രാഗസുധ. രണ്ടുപേരും അഭിനേത്രികളാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രക്തപുഷ്പം ജെ ശശികുമാർ 1970
യുദ്ധം മാലതി ജെ ശശികുമാർ 1983
ശാന്തം ഭീകരം രാജസേനൻ 1985
യാത്ര ബാലു മഹേന്ദ്ര 1985
കൂടണയും കാറ്റ് ഐ വി ശശി 1986
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് മായയുടെ അമ്മ സത്യൻ അന്തിക്കാട് 1986
പടയണി ടി എസ് മോഹൻ 1986
ദേശാടനക്കിളി കരയാറില്ല പി പത്മരാജൻ 1986
സ്നേഹമുള്ള സിംഹം സാജൻ 1986
ശ്രീധരന്റെ ഒന്നാം തിരുമുറിവ് ശാരദ സത്യൻ അന്തിക്കാട് 1987
ഓർമ്മയിലെന്നും ടി വി മോഹൻ 1988
അനുരാഗി ഐ വി ശശി 1988
ഊഴം ഹരികുമാർ 1988
ജീവിതം ഒരു രാഗം യു വി രവീന്ദ്രനാഥ് 1989
സാമ്രാജ്യം ഷായുടെ ഭാര്യ ജോമോൻ 1990
മൃദുല ആന്റണി ഈസ്റ്റ്മാൻ 1990
വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ 1990
ഭൂമിക ഐ വി ശശി 1991
അമരം ഭരതൻ 1991
ഒന്നാം മുഹൂര്‍ത്തം റഹീം ചെലവൂർ 1991