താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Kanakalatha
Date of Birth:
തിങ്കൾ, 24 August, 1964
Date of Death:
തിങ്കൾ, 6 May, 2024

മലയാള ചലച്ചിത്ര,സീരിയൽ താരം. 1964-ൽ പരമേശ്വരൻ പിള്ള - ചിന്നമ്മ ദമ്പതികളുടെ മകളായി കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം ഗവണ്മെന്റ് ഗേഴ്സ് സ്കൂളിലായിരുന്നു കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം. സിനിമയിൽ സജീവമാകുന്നതിനുമുൻപ് കനകലത നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് അവർ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പി എ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ട് -ആയിരുന്നു കനകലതയുടെ ആദ്യചിത്രം. എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്.

അതിനുശേഷം കാട്ടിലെ പാട്ട് എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. തുടർന്ന് പതിനാറോളം സിനിമകളിൽ നായികയായും സഹനായികയായും അഭിനയിച്ചു. വിവാഹത്തിനുശേഷം കനകലത കാരക്ടർ റോളുകളിലേയ്ക്ക് മാറി. ആ സമയത്ത് ദൂരദർശൻ സീരിയലുകളിൽ സജീവമായിരുന്നു. പിന്നീട് കിരീടം എന്ന സിനിമയിലെ ജഗതിയുടെ ജോഡിയായി അഭിനയിച്ചത് കനകലതയുടെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. ഇരുപത്തിയഞ്ചോളം സിനിമകളിൽ അവർ രണ്ടുപേരും ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമകളിലും കനകലത അഭിനയിക്കുന്നുണ്ട്. മുന്നൂറിലധികം ചിത്രങ്ങളിൽ അവർ വിവിധ വേഷങ്ങൾ ചെയ്തു. സിനിമകളിൽ മാത്രമല്ല ഏതാണ്ട് നാനൂറോളം ടെലിവിഷൻ സീരിയലുകളിലും തമിഴിലും മലയാളത്തിലുമായി കനകലത അഭിനയിച്ചിട്ടുണ്ട്. സിനിമ - സീരിയൽ താരങ്ങളുൾപ്പെട്ട "ഹലോ മലയാളി" എന്നൊരു ട്രൂപ്പും കനകലത നടത്തുന്നുണ്ട്. പല വേദികളിലും അവരുടെ ട്രൂപ്പ് പരിപാടികൾ നടത്തിയിരുന്നു.

പാര്‍ക്കിൻസൺസും മറവിരോഗവും മൂലം 2024 -മെയിൽ കനകലത അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാധ എന്ന പെൺകുട്ടി ബാലചന്ദ്ര മേനോൻ 1979
ഉണര്‍ത്തുപാട്ട് പി എ ബക്കർ 1980
ആമ്പല്‍പ്പൂവ് ഗീത ഹരികുമാർ 1981
കാട്ടിലെ പാട്ട് ലത കെ പി കുമാരൻ 1982
കക്ക റഹ്മത്ത് പി എൻ സുന്ദരം 1982
സ്നേഹപൂർവം മീര ഡോളി ഹരികുമാർ 1982
ചില്ല് വേലക്കാരി ലെനിൻ രാജേന്ദ്രൻ 1982
അപർണ്ണ അപർണ്ണയുടെ കൂട്ടുകാരി സി പി പദ്മകുമാർ 1983
ഈണം മീന ഭരതൻ 1983
ആദ്യത്തെ അനുരാഗം സുചിത്ര വി എസ് നായർ 1983
പരസ്പരം ഗവേഷണ വിദ്യാർത്ഥിനി ഷാജിയെം 1983
രുഗ്മ സീമന്തിനി പി ജി വിശ്വംഭരൻ 1983
കാട്ടരുവി ലില്ലിക്കുട്ടി ജെ ശശികുമാർ 1983
പ്രേംനസീറിനെ കാണ്മാനില്ല നിർമ്മാതാവിൻ്റെ ഭാര്യ ലെനിൻ രാജേന്ദ്രൻ 1983
ആഗ്രഹം മോഹനൻ്റെ വീട്ടുവേലക്കാരി രാജസേനൻ 1984
ദൈവത്തെയോർത്ത് ആർ ഗോപിനാഥ് 1985
പ്രത്യേകം ശ്രദ്ധിക്കുക പി ജി വിശ്വംഭരൻ 1986
മലരും കിളിയും കെ മധു 1986
വീണ്ടും ജോഷി 1986
രാജാവിന്റെ മകൻ തമ്പി കണ്ണന്താനം 1986

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
കരിയിലക്കാറ്റുപോലെ പി പത്മരാജൻ 1986 ഉണ്ണിമേരി
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.