താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Shruthilakshmi

മലയാള ചലച്ചിത്ര നടി. 1990 സെപ്റ്റംബറിൽ സിനിമ സീരിയൽ താരം ലിസിയുടെയും ജോസിന്റെയും മകളായി കണ്ണൂരിൽ ജനിച്ചു. ശ്രുതി ജോസ് എന്നായിരുന്നു പേര്. ശ്രീകണ്ഠപുരം ജി എച്ച് എസ് എസിലായിരുന്നു ശ്രുതിയുടെ വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദം നേടി. ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുള്ളയാളാണ് ശ്രുതി. സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2000- ത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന സീരിയലിലായിരുന്നു തുടക്കം. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഒരു സീരിയലിൽ ശ്രുതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ ലക്ഷ്മി എന്നത് തന്റെ പേരിനോടുകൂടി ചേർത്താണ് പിന്നീട് ശ്രുതി ലക്ഷ്മി അറിയപ്പെട്ടത്.

ബാലനടിയായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അഭിനയം തുടങ്ങുന്നത്. 2000- ത്തിൽ ഇറങ്ങിയ വർണ്ണക്കാഴ്ച്ചകൾ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ചില സിനിമകളിൽ കൂടി ബാല നടിയായി അഭിനയിച്ച ശ്രുതി ലക്ഷ്മി, രാജസേനൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോ- യിലാണ് ആദ്യമായി നായികയാകുന്നത്. തുടർന്ന് മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലായിരുന്നു. സിനിമയും സീരിയലും കൂടാതെ ടെലിവിഷൻ റിയലിറ്റി ഷോകളിൽ ജഡ്ജായും ശ്രുതി ലക്ഷ്മി ഇരുന്നിട്ടുണ്ട്. 2016- ൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

2016 ജനുവരിയിലായിരുന്നു ശ്രുതി ലക്ഷ്മിയുടെ വിവാഹം. വരൻ ഡോക്ടർ അവിൻ ആന്റൊ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വയംവരപ്പന്തൽ ചൈൽഡ് ആർട്ടിസ്റ് ഹരികുമാർ 2000
വർണ്ണക്കാഴ്ചകൾ സുന്ദർദാസ് 2000
ഖരാക്ഷരങ്ങൾ സലിം പടിയത്ത് 2000
മാണിക്യൻ കെ കെ ഹരിദാസ് 2005
റോമിയോ രാജസേനൻ 2007
ദലമർമ്മരങ്ങൾ അശ്വതി വിജയകൃഷ്ണൻ 2009
ഭാര്യ സ്വന്തം സുഹൃത്ത് വേണു നാഗവള്ളി 2009
സ്വന്തം ഭാര്യ സിന്ദാബാദ് ബിജു വട്ടപ്പാറ 2010
ഹോളിഡേയ്‌സ് എം എം രാമചന്ദ്രൻ 2010
ബാങ്കോക് സമ്മർ റസിയ പ്രമോദ് പപ്പൻ 2011
പാച്ചുവും കോവാലനും സീരിയല്‍ നടി പ്രിയങ്ക താഹ 2011
സുന്ദര കല്ല്യാണം ചന്ദ്രമോഹൻ 2011
കണ്ണീരിന് മധുരം സീത രഘുനാഥ് പലേരി 2012
ഹോട്ടൽ കാലിഫോർണിയ ലിന്റ അജി ജോൺ 2013
മിഴി തുറക്കൂ ഡോ സന്തോഷ് സൗപർണിക 2014
പത്തേമാരി സലിം അഹമ്മദ് 2015
ഇത് താൻടാ പോലീസ് മുംതാസ് മനോജ് പാലോടൻ 2016
കെട്ട്യോളാണ് എന്റെ മാലാഖ റിച്ചാർഡിന്റെ ഭാര്യ നിസാം ബഷീർ 2019
ആറാട്ട് മുണ്ടൻ ബിജു കൃഷ്ണൻ 2022
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.