താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
| Attachment | Size |
|---|---|
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം ഒന്ന് | 122.27 KB |
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം രണ്ട് | 130.49 KB |
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം മൂന്ന് | 160.69 KB |
ആലപ്പുഴ സ്വദേശി. ഒന്ന് രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പരിചയവുമായാണ് അനിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ജെ പള്ളാശ്ശേരിയുടെ കഥയിൽ സംവിധാനം അനന്തവൃത്താന്തമാണ് ചെയ്ത ആദ്യ ചിത്രം. അതിനു ശേഷം കലൂർ ടെന്നീസിന്റെ തിരക്കഥയിൽ പോസ്റ്റ് ബോക്സ് നമ്പർ 27 ചെയ്തു. ആ ചിത്രത്തിൽ അസോസിയേറ്റായിരുന്ന ബാബു നാരായണനുമായി സൌഹൃദത്തിലാകുകയും അവർ ഒരുമിച്ച് സിനിമ ചെയ്യുവാൻ തീരുമാനിക്കയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. പിന്നീട് അഞ്ചിൽ ഒരാൾ അർജുനൻ, മാന്ത്രികൻ, കളഭം തുടങ്ങി നിരവധി ചിത്രങ്ങൾ അനിൽ സംവിധാനം ചെയ്തു.
നടി കൽപനയെയാണ് വിവാഹം കഴിച്ചത്. മകൾ ശ്രീമയി. പതിനാറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം അവർ വിവാഹമോചിതരായി.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ക്ലൈമാക്സ് | കലൂർ ഡെന്നിസ് | 2013 |
| മാന്ത്രികൻ | രാജൻ കിരിയത്ത് | 2012 |
| ഹൈഡ് ആന്റ് സീക്ക് | 2012 | |
| പാർത്ഥൻ കണ്ട പരലോകം | രാജൻ കിരിയത്ത് | 2008 |
| അഞ്ചിൽ ഒരാൾ അർജുനൻ | ടി എ റസാക്ക് | 2007 |
| കളഭം | ബിജു വട്ടപ്പാറ | 2006 |
| ലോകനാഥൻ ഐ എ എസ് | ബിജു വട്ടപ്പാറ | 2005 |
| ഞാൻ സൽപ്പേര് രാമൻ കുട്ടി | കലവൂർ രവികുമാർ | 2004 |
| പറയാം | സുരേഷ് പൊതുവാൾ | 2004 |
| കുസൃതി | രാജൻ കിരിയത്ത് | 2003 |
| പകൽപ്പൂരം | രാജൻ കിരിയത്ത് | 2002 |
| വാൽക്കണ്ണാടി | ടി എ റസാക്ക് | 2002 |
| ഉത്തമൻ | ടി എ റസാക്ക് | 2001 |
| ഇങ്ങനെ ഒരു നിലാപക്ഷി | ശത്രുഘ്നൻ | 2000 |
| പട്ടാഭിഷേകം | രാജൻ കിരിയത്ത് | 1999 |
| മയില്‍പ്പീലിക്കാവ് | സാബ് ജോൺ | 1998 |
| കളിയൂഞ്ഞാൽ | ശത്രുഘ്നൻ | 1997 |
| മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | എ കെ സന്തോഷ്, എ കെ സാജന്‍ | 1997 |
| ഹാർബർ | ജെ പള്ളാശ്ശേരി | 1996 |
| അരമനവീടും അഞ്ഞൂറേക്കറും | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1996 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഇങ്ങനെ ഒരു നിലാപക്ഷി | പി അനിൽ, ബാബു നാരായണൻ | 2000 |