താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Anoop Chandran

മലയാള ചലച്ചിത്ര നടൻ. ആലപ്പുഴജില്ലയിലെ അർത്തുങ്കലിൽ രാമചന്ദ്ര പണിയ്ക്കരുടെയും ചന്ദ്രലേഖാദേവിയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചേർത്തല എൻഎസ്എസ് കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു പഠനം. ആലപ്പുഴയിലെ 'ഇപ്റ്റ തിയേറ്ററിന്റെ സംഘാടകരിലൊരാളായ അനൂപ് ബാലസംഘത്തിന്റെ സംസ്ഥാന പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ടി.കെ. രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് അനൂപ് ചന്ദ്രൻ ആദ്യം അഭിനയിച്ചത്. പക്ഷേ ഈ ചിത്രം പുറത്തിറങ്ങിയില്ല.

2004- ൽ റിലീസായ രഞ്ജിത്ത് - മമ്മൂട്ടി ചിത്രമായ ബ്ലാക്ക് ആണ് അനൂപ് ചന്ദ്രന്റെ രണ്ടാമത്തെ സിനിമയും റിലീസായ ആദ്യത്തെ സിനിമയും. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. രസതന്ത്രം, ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികൾ.. തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അനൂപ് ചന്ദ്രൻ അഭിനയിച്ചവയിൽ കൂടുതലും കോമഡി റോളുകളായിരുന്നു.

2019 സെപ്റ്റംബറിലായിരുന്നു അനൂപ് ചന്ദ്രന്റെ വിവാഹം. ലക്ഷ്മി രാജഗോപാലിനെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബ്ലാ‍ക്ക് പോളി രഞ്ജിത്ത് ബാലകൃഷ്ണൻ 2004
ഒരാൾ കുക്കു സുരേന്ദ്രൻ 2005
അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് 2005
രസതന്ത്രം വീഡിയോക്കടയുടമ സത്യൻ അന്തിക്കാട് 2006
ക്ലാസ്‌മേറ്റ്സ് പഴന്തുണി കോശി ലാൽ ജോസ് 2006
ഒരുവൻ വിനു ആനന്ദ് 2006
പകൽ പുട്ട് കുട്ടപ്പായി എം എ നിഷാദ് 2006
ഹാർട്ട് ബീറ്റ്സ് വിനു ആനന്ദ് 2007
ചങ്ങാതിപ്പൂച്ച എസ് പി മഹേഷ് 2007
ബിഗ് ബി കെ പി സുഗുണൻ അമൽ നീരദ് 2007
നാദിയ കൊല്ലപ്പെട്ട രാത്രി സുന്ദരൻ കെ മധു 2007
നഗരം എം എ നിഷാദ് 2007
പന്തയക്കോഴി മുസ്തഫ എം എ വേണു 2007
വീരാളിപ്പട്ട് കുക്കു സുരേന്ദ്രൻ 2007
ഇന്ദ്രജിത്ത് കെ കെ ഹരിദാസ് 2007
ചോക്ലേറ്റ് ഷാഫി 2007
വിനോദയാത്ര ജുവനൈൽ ഹോം ജീവനക്കാരൻ സത്യൻ അന്തിക്കാട് 2007
മുല്ല ഇടിയപ്പം ലാൽ ജോസ് 2008
രാമൻ രാമൻ ഡോ ബിജു 2008
ഷേക്സ്പിയർ എം എ മലയാളം മനോമോഹനൻ ഷൈജു-ഷാജി, ഷാജി അസീസ് 2008
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.