താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലം പോലെ എരിവെയിൽ നാളം പോലെ
ഓർമ്മകൾക്കുള്ളിൽ നീറും നോവിൻ സഞ്ചാരം
വേനലിൻ തീരങ്ങൾ പിന്നിൽ മായുമ്പോൾഴും
പാതിരത്താരങ്ങൾ കനൽ പെയ്യുമ്പോളും
(കടം കൊണ്ട..)

എങ്ങുമീ ഇരുളിന്റെ പകയാർന്ന പാളം
സങ്കട നിഴലിന്റെ നിലയ്ക്കാത്ത നീളം (2)
ഓർമ്മയിൽ ഇരുട്ടേറുന്നു ജീവിതം ഉരുക്കാകുന്നു
ഓരത്തു വിറ കൊള്ളും നിഴലാണ് നമ്മൾ
കാർമുകിൽ കഴുകന്റെ ചിറകാണു നമ്മൾ
ഉദിക്കുന്നു പിന്നെയും കൊതിയോടെ നമ്മൾ
(കടം കൊണ്ട..)

യാത്രകൾ തീരാത്ത നേരിൻ നിയോഗം
തീപുക തേടുന്ന വണ്ടിൻ വിയോഗം (2)
പാതിരാ പടർന്നേറുന്നു പാപികൾ തനിച്ചാവുന്നു
ഏകനായലയുന്ന മനുഷ്യന്റെ മൗനം
ഏതൊരു തീരാത്ത പകലിന്റെ ശാപം
പുനർജന്മം ഇല്ലാത്ത മനുഷ്യന്റെ ശോകം
(കടം കൊണ്ട..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kadamkonda

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.