താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സാ രി ഗാ മ പാ
ഗ മ പ ധ നി സ നി ധ പ മ ഗ രീ സാ
ആ..ആ..ആ.....
പാൽക്കടലിലുയരും പരമാനന്ദമേ
പാഴ് മുളയിലുയണരും മുരളീഗീതമേ...

പാൽക്കടലിലുയരും പരമാനന്ദമേ
പാഴ് മുളയിലുയണരും മുരളീഗീതമേ (2)
പഴമകളോടെ മനതാരിലുള്ള തേനേ
പുതുമകളോടെ ഒഴുകുന്നു മണ്ണിലൂടെ
അമൃതിൻ കയമേ സംഗീതമേ...
(പാൽക്കടലിൽ...)

പണ്ഡിതനും വെറുമൊരു പാമരനും
ഒരു പോലെ നെഞ്ചിലുള്ള നേദ്യമേ (2)
മന്നവനോ കീർത്തനമേ
യാചകനോ ജീവിതമേ (2)
സാധകന്റെയുള്ളിലുള്ള ശാന്തിമന്ത്രമേകസാരമേ..
(പാൽക്കടലിൽ...)

ശംഖൊലിയും ഉലകിലിലെ ബാങ്കൊലിയും
മണിനാഗവും ലയിച്ച പുണ്യമേ (2)
വേദനയിൽ സാന്ത്വനമേ
സ്നേഹസുധാസാഗരമേ (2)
ജാതിഭേദമെന്ന മിഥ്യ തീണ്ടിടാത്ത നിത്യ സത്യമേ
(പാൽക്കടലിൽ...)

സ നീ ധ നീ സ , മ ഗ രി ഗ മ , ധ പ ധ നീ സ , ധാനിധപ , മാപമഗ , ഗാമഗ ..പാൽക്കടലിലുയരും പരമാനന്ദമേ സാ രി രി രി സ , ഗ ഗ ഗ സ , മ മമ സ, പ പ പ സ, ധ ധ ധ സ , നീ നീ നീ സ , സ സ സ രീ സാ ധനീസനീധനീ , മാ രിഗമഗരിഗ , പാ മഗസനീധനീ - പാൽക്കടലിലുയരും പരമാനന്ദമേ ത നോം തനോം തന ന നോം താനോം

ത നോം തനോം തന ന നോം താനോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Paal kadal (F)

Additional Info

അനുബന്ധവർത്തമാനം

Submitted 16 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.