താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ആ...
വീണ വായിക്കും ഈ വിരൽത്തുമ്പിന്റെ
വിരുതുകളെന്തെന്നറിഞ്ഞുവല്ലോ
വീണ പൂ പോലും എഴുന്നു നിന്ന്
വീണ്ടുമൊരിക്കൽ ചിരിക്കുമല്ലോ
കിലു കിലുകിലെ ചിരിക്കുമല്ലോ
ആ.... (വീണ...)
വീഞ്ഞു തുളുമ്പുമാ മുന്തിരിച്ചുണ്ടിന്റെ
വികാര സമ്മർദ്ദം അറിഞ്ഞുവല്ലോ
വീണു ക്ഷണിക്കും വിലാസവതിയുടെ
വിരുന്നു ഞാനിന്നു രുചിച്ചുവല്ലോ
വിരിമാറിൽ ഇക്കിളി കൊണ്ട് വശം കെട്ട്
വിയർത്തു കുഴഞ്ഞു ഞാൻ ഒട്ടിപ്പിടിക്കുമ്പോൾ
വിരിയുന്ന താമര ഇതളിന്റെ ഉള്ളിലായ്
വിണ്ണിലെ സ്വർഗ്ഗം ഞാൻ ഉയർത്തുമല്ലോ
വീണ വായിക്കും ഈ വിരൽത്തുമ്പിന്റെ
വിരുതുകളെന്തെന്നറിഞ്ഞുവല്ലോ
വീണ പൂ പോലും എഴുന്നു നിന്ന്
വീണ്ടുമൊരിക്കൽ ചിരിക്കുമല്ലോ
കിലു കിലുകിലെ ചിരിക്കുമല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Veena Vaayikkum ee viralthumbinte
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Tags:
veena vaayikkum
Submitted 16 years 6 months ago by ജിജാ സുബ്രഹ്മണ്യൻ.