താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു

പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം
അതിനുള്ളില്‍ പാപത്തിന്‍
പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകൾ
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു

ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹമുന്തിരിപ്പൂക്കള്‍
എന്നും ചൊരിയേണമീഭവനത്തിലെ
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Neeyente prarthana kettu

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.