താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു
പാരിൽ പരക്കുമീ സൗരഭം -വെറും
പനിനീരിതളിൽ പതുങ്ങി നിന്നു - വെറും
പനിനീരിതളിൽ പതുങ്ങി നിന്നു
ഇത്ര നാളിത്ര നാളീ വസന്തം
പിച്ചക മൊട്ടിൽ ഒളി ച്ചിരുന്നു--ഒരു
പിച്ചക മൊട്ടിൽ ഒളിച്ചിരുന്നു

ഇന്നു ഞാൻ കാണും കിനാക്കൾ വെറും
രണ്ടു കണ്ണുകൾക്കുള്ളിൽ ഒളിച്ചിരുന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു
വാർമഴവില്ലിന്റെ ഭംഗികൾ ആ രണ്ടു
തൂമഴത്തുള്ളിയിൽ തങ്ങി നിന്നു

ഉയരുമീ ഗാനങ്ങൾ ഇന്നുവരേയ്ക്കുമാ
കുയിലിന്റെ നെഞ്ചിൽ കുടുങ്ങി നിന്നു (2)
വിണ്ണിൽ തെളിയുമാ താരത്തിൻ ഭംഗിയീ
മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു (2)
ഈ മിന്നാമിനുങ്ങിൽ പതുങ്ങി നിന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ithranaalithra naal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വാലിട്ടു കണ്ണെഴുതേണം ശാന്ത പി നായർ
എന്തിനു കവിളിൽ ബാഷ്പധാര കോഴിക്കോട് അബ്ദുൾഖാദർ
ആരു ചൊല്ലീടും മച്ചാട്ട് വാസന്തി, മീന സുലോചന
ഒരു വട്ടി പൂ തരണം ശാന്ത പി നായർ
കൊല്ലത്തു നിന്നൊരു പെണ്ണ് മെഹ്ബൂബ്, മച്ചാട്ട് വാസന്തി
തത്തമ്മേ തത്തമ്മേ മച്ചാട്ട് വാസന്തി, മീന സുലോചന
നീയെന്തറിയുന്നു നീലത്താരമേ കോഴിക്കോട് അബ്ദുൾഖാദർ
പണ്ടു പെരുന്തച്ചനുണ്ടാക്കി ശാന്ത പി നായർ
തപസ്സു ചെയ്തു തപസ്സു ചെയ്തു മെഹ്ബൂബ്
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.