താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മനസ്സും മനസ്സും ചേർന്നു
മാംസവും മാംസവും ചേർന്നു
മധുവിധു രജനിയിൽ കെട്ടിപ്പടുക്കുന്നൂ
മാനവജീവിത നവ സൗധം (മനസ്സും...)

ഓരോ രാവും ഓരോ പകലും
ഓരോ പുലരി തൻ പൊന്നൊളിയും
കല്ലുകളായി പടുത്തുയർത്തീടുന്നു
കല്യാണ ജീവിത സുഖസദനം (മനസ്സും..)

ആലിംഗനങ്ങൾ ആധാരശിലകൾ
ചുമരുകൾ തീർക്കും ചുംബനങ്ങൾ
കണ്ണീരിൻ നനവാൽ ചിരിയുടെ ചൂടാൽ
കല്ലുകൾ കരിങ്കല്ലുകളാവുന്നൂ (മനസ്സും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Manassum Manassum

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.