താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ദീപം ദീപം ദീപം

ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം (2)
ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം
ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം
തറവാട്ടു ചരതാക്കും ഫണിരാജനും ദീപം (2)
നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും
തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം (2)
തിരുനാമപ്പുരി വാഴും ഹരികൃഷ്ണനു ദീപം

കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം
പൊന്നമ്പല നടയെന്നും കണികാണാൻ ദീപം (2)
ഈരേഴു പതിനാലു പാരിൽ ഒളിവീശാൻ
ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം (2)
ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം

ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം
ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
ശ്രീകൃഷ്ണതുളസിക്കും തൃത്താവിനും ദീപം
ദീപം മണിദീപം പൊൻദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Deepam Manideepam

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.