താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.25
Average: 7.3 (4 votes)
Ethrayo jenmamai

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒരു രാത്രി കൂടി വിട വാങ്ങവേ - M കെ ജെ യേശുദാസ്
കൺഫ്യൂഷൻ തീർക്കണമേ എം ജി ശ്രീകുമാർ, കോറസ്
ചൂളമടിച്ച് കറങ്ങി നടക്കും കെ എസ് ചിത്ര, കോറസ്
കുന്നിമണിക്കൂട്ടില്‍ എം ജി ശ്രീകുമാർ, കെ എസ് ചിത്ര
മാരിവില്ലിൻ ശ്രീനിവാസ്, ബിജു നാരായണൻ, ടിമ്മി
ഒരു രാത്രികൂടി വിടവാങ്ങവേ - D കെ ജെ യേശുദാസ്, കെ എസ് ചിത്ര
പൂഞ്ചില്ലമേല്‍ ഊഞ്ഞാലിടും കെ എസ് ചിത്ര
ഒരു രാത്രികൂടി വിടവാങ്ങവേ - F കെ എസ് ചിത്ര
Submitted 17 years 1 week ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.