താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Puthradharmam
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Thursday, 9 September, 1954

Actors & Characters

Cast:
ActorsCharacter
മോഹൻ
ഗോപി
ബുദ്ദു
ലീല
വിമല
കരടി ശങ്കരൻ
ലക്ഷ്മി
ഗുണ്ട
കേശവൻ മുതലാളി
രാമയ്യ
കൊച്ചുമുതലാളി
ചിന്നൻ
മല്ലൻ
ജഡ്ജ്
ജഡ്ജിയുടെ ഭാര്യ
ഗോപിയുടെ ബാല്യം
സുമ
നർത്തകി
ലീല ബാല്യം

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

Goofs:
കുഞ്ചാക്കോയുമായി തെറ്റിപ്പിരിഞ്ഞ കെ. വി. കോശി മെരിലാൻഡിലെത്തി എടുത്ത സിനിമയാണിത്. കുഞ്ചാക്കോ ചിത്രങ്ങളിൽ അഭിനയിക്കുന്നവർ മെരിലാന്റിലെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് വിലക്കും ഏർപ്പെടുത്തി. തിക്കുറിശ്ശിയൊഴിച്ച് മറ്റു വൻ താരങ്ങൾ ഒഴിവാക്കപ്പെട്ടതിനാൽ പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അഭിനയിപ്പിച്ചു. കോമാളിത്തം പോരെന്നു വിചാരിച്ച് കോമഡി സീനുകൾ കൂട്ടിച്ചേർത്ത് ഈ സിനിമ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും റിലീസ് ചെയ്തു. പക്ഷേ സിനിമ പച്ച പിടിച്ചില്ല.
അനുബന്ധ വർത്തമാനം:

ബഹദൂറിന്റെ ആദ്യ ചിത്രം

കഥാസംഗ്രഹം:

യന്ത്രത്തിനടിയിൽ‌പ്പെട്ട് മുടന്തനായ മോഹൻ ഉദാരമതിയായ എസ്റ്റേറ്റുടമ കേശവൻ മുതലാളിയെ സമീപിച്ചു. എസ്റ്റേറ്റിന്റെ ചുമതല അത്രയും മോഹനെ ഏൽ‌പ്പിച്ച് മുതലാളിയും മകൾ ലീലയും കൂടെ യാത്രപോയി. ഒപ്പിട്ടുകൊടുത്തിരുന്ന ചില കടലാസുകളിൽ തിരിമറികൾ കാണിച്ച് മോഹൻ എസ്റ്റേറ്റു സ്വത്തുക്കൽ കൈവശപ്പെടുത്തി. കരടി ശങ്കരൻ എന്നൊരാൾ ഇതിനു കൂട്ടും നിന്നു. മോഹന്റെ ഭാര്യ ലക്ഷ്മിയും രണ്ട് കുട്ടികളും കൂടി എസ്റ്റേറ്റിൽ എത്തിയപ്പോൾ കണ്ടത് മോഹൻ വിമല എന്നൊരുവളായുമായി വിളയാടുന്നതാണ്. ഉപേക്ഷിക്കപ്പെട്ട ലക്ഷ്മി കുട്ടികളുമായി അലഞ്ഞു, മകൾ സുമം മരിയ്ക്കുകയും ചെയ്തു. മകൻ ഗോപി പത്രം വിറ്റു കാലയാപനം ചെയ്തു, ഒരു പത്രം ഏജെന്റായിത്തീർന്നു. സ്വത്ത് മോഹൻ അടിച്ചെടുത്തെന്നറിഞ്ഞ മുതലാളി ഹൃദയം പൊട്ടി മരിച്ചു. ബാല്യകാലതോഴനായ ഗോപി മാത്രം ലീലയ്ക്കു തുണ. ലീല എസ്റ്റേറ്റു വിവരം അന്വേഷിക്കാൻ ഗോപിയോടൊപ്പം ചെന്നപ്പോൾ മോഹൻ അയാളെ ദേഹോപദ്രവമേൽ‌പ്പിച്ചു. മോഹനെ കബളിപ്പിച്ച് സ്വത്തുക്കൾ കൈ വശപ്പെടുത്താൻ കരടി ശങ്കരനും വിമലയും ശ്രമിച്ചു, വിഷം കൊടുത്ത് കൊല്ലാൻ വരെ തീരുമാനിച്ചു.. അതു മനസ്സിലാക്കിയ മോഹൻ ശങ്കരനെ കൈത്തോക്കിനിരയാക്കി, തത്സമയം അവിടെയെത്തിയ ഗോപിയുടെ മേൽ ആ കൊലക്കുറ്റം ചുമത്തി. തൂക്കാൻ വിധിക്കപ്പെട്ട ഗോപി നിരപരാധിയാണെന്ന് ജഡ്ജിയുടെ വീട്ടിൽ ഇതിനകം വേലക്കാരിയായിത്തീർന്ന വിമല വിശദമാക്കി. ഗോപി യുടെ വധശിക്ഷ ജഡ്ജി നീട്ടിവച്ചു. സ്വന്തം മകനെയാണ് തൂക്കുമരത്തിലേക്കു വലിച്ചെറിഞ്ഞത് എന്നറിഞ്ഞ മോഹൻ പശ്ചാത്താപഭരിതനായി ജയിലിൽ എത്തി. ഗോപി വധിക്കപ്പെട്ടു എന്ന് കരുതി മോഹൻ തല കല്ലിൽ തല്ലി മരിച്ചു. മോഹന്റെ കൃത്രിമരേഖകളുടെ കള്ളി വെളിച്ചായതോടെ ലീലയ്ക്ക് സ്വത്തു തിരിച്ചു കിട്ടി. ഗോപി ലീലയെ വിവാഹം കഴിച്ചു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

ഗാനരചന:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

വാടിത്തളർന്നൊരു

അഭയദേവ് പി എസ് ദിവാകർ
2

കേഴാതെ തോഴീ

അഭയദേവ് പി എസ് ദിവാകർ
3

അമ്മിണിക്കുട്ടൻ വളർന്നാൽ

അഭയദേവ് പി എസ് ദിവാകർ ലില്ലി കോശി
4

കൂട്ടിനു വരുമോ

അഭയദേവ് പി എസ് ദിവാകർ
5

അമ്മിണിക്കുട്ടൻ വളർന്നാൽ (D)

അഭയദേവ് പി എസ് ദിവാകർ
6

ദേവീ ദേവീ

അഭയദേവ് പി എസ് ദിവാകർ
7

ലീലാരസമയ മാനസമേ

അഭയദേവ് പി എസ് ദിവാകർ
8

നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ

അഭയദേവ് പി എസ് ദിവാകർ ലില്ലി കോശി
9

നിൻ കനിവാണീ നന്മകളഖിലം

അഭയദേവ് പി എസ് ദിവാകർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.