താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ - നിന്റെ
അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ
ആരെയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ
തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ

മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു
മുഖമൊന്നുയർത്താതെ മുങ്ങുമ്പോൾ
പത്മതീർത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു
കടവിൽ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചു...കൈ തരിച്ചൂ..
തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ

പുലരിപ്പൂമുഖമുറ്റത്ത്‌ കാലത്ത്‌
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോൾ
നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോൾ
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ-
രഴകിൻ വിഗ്രഹമായിരുന്നു
അരികിൽ വന്നൊരു പൊട്ടുകുത്താൻ ഞാനാഗ്രഹിച്ചു...ആഗ്രഹിച്ചൂ...
തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ

തുളുമ്പും പാൽക്കുടം അരയിൽ വച്ചു നീ
തൊടിയിലേകാകിയായ്‌ വന്നപ്പോൾ
നിന്റെ ചൊടികളിൽ കുങ്കുമം കുതിരുമ്പോൾ
നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ്‌ പറ്റിക്കിടക്കാൻ ഞാൻ
‍കൊതിച്ചു നിന്നു...കൊതിച്ചു നിന്നൂ...

തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ - നിന്റെ
അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ
ആരെയും മയക്കുന്ന മന്ത്രമുണ്ടോ
അനംഗമന്ത്രമുണ്ടോ
തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
തൈമാസ തമിഴ് പെണ്ണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.5
Average: 6.5 (2 votes)
Thankathalikayil

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.