താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി - ഇന്നു
നാലിതളെങ്ങിനെ കൂടി
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി

കൗമാരം കഴിയുമ്പോൾ
കിളിർത്തു കിളിർത്തുവരും
രോമാഞ്ചകഞ്ചുകത്താലോ
ശ്രീമംഗലേ നിന്റെ താരുണ്യവനത്തിൽ
കാമുകൻ കടന്നതിനാലോ - ഞാനാം
കാമുകൻ കടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി

ഏകാന്ത നിശകളിൽ
വിതിർന്നു വിതിർന്നു വരും
മൂകവികാരങ്ങളാലോ
ചുറ്റോടുചുറ്റുമൊരാലിംഗനത്തിൻ
ചൂടിൽ കിടന്നതിനാലോ - പൂക്കൾ
മൂടിക്കിടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി - ഇന്നു
നാലിതളെങ്ങിനെ കൂടി
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Naalikalochane nin mizhikal

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.