താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

രാഗചന്ദ്രൻ പ്രേമമോടെ
മെയ്തലോടും സ്വർണ്ണമാനേ
കന്നിരാവിൻ മിന്നു ചാർത്താൻ
പള്ളിമേട്ടിൽ നീ വരില്ലേ
(രാഗചന്ദ്രൻ...)

കനവിൻ ഏദൻവനിയിൽ
കന്യാഹൃദയം വേദന പൂണ്ടു
അലിയും മൂടൽമഞ്ഞിൽ
ഒലിവുമരങ്ങൾ പൊന്നില ചൂടി
ശാരോണിലെ പൂമേടയിൽ
മാലാഖമാർ പാടുന്നിതാ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)

പാടാൻ മോഹമുണർന്നു
പരവശമല്ലോ പ്രണയപദങ്ങൾ
സുകൃതം സ്വരമഴയായി
സുരഭിലമായി പരിണയരാത്രി
പൂച്ചെണ്ടുമായ് നിൽക്കുന്നിതാ
യോർദ്ദാനിലെ ശോശന്നകൾ
സമയമായ് സമയമായ്
ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഹൊയ്
(രാഗചന്ദ്രൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ragachandran premamode

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.