എ പി ഗോപാലൻ

AP Gopalan
Date of Death:
തിങ്കൾ, 25 June, 2007
എഴുതിയ ഗാനങ്ങൾ: 28

പ്രൊഫൈൽ ചിത്രം : പ്രദീപ് മലയിൽകടയുടെ ഫേസ്ബുക്ക് പോസ്റ്റ്

കായംകുളത്ത്ഒക്കാരനായ ഒരദ്ധ്യാപകനായിരുന്നു ഇദ്ദേഹം. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊക്കെ എ. പി.ഗോപാലന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധ്യാപന ജീവിതത്തിന്റെ ഇടവേളകളിൽ അദ്ദേഹം ഒരുപാട് കവിതകൾ രചിച്ചു.

1972ൽ മലയാളമനോരമ ആഴ്ചപ്പതിപ്പിൽ എ.പി.ഗോപാലൻ എഴുതിയ ഒരുകവിത സംവിധായകൻ കുഞ്ചാക്കോ കാണുവാനിടയായി. കവിത വളരെയിഷ്ടപ്പെട്ട കുഞ്ചാക്കോ "പൊന്നാപുരംകോട്ട"എന്ന പടുകൂറ്റൻസിനിമയുടെ തിരക്കിലായിരുന്നെങ്കിലും എ. പി.ഗോപാലനെയൊന്ന് നേരിൽ കാണാൻ മോഹിച്ചു. ഉടനെ അദ്ദേഹം കായംകുളത്തേയ്ക്ക് ആളയച്ചു. സമയം പോലെ ചെല്ലാമെന്നറിയിച്ച് വന്നയാളെ അദ്ദേഹം തിരികെ അയച്ചു. ആഴ്ചകൾ പോകെ ഒരു ദിവസം അദ്ദേഹം ഉദയാ സ്റ്റുഡിയോയിലെത്തി. പക്ഷേ, അപ്പോഴേക്കും സിനിമയുടെ പാട്ടുകളെല്ലാം വയലാർ എഴുതി കഴിഞ്ഞിരുന്നു. പക്ഷേ, കുഞ്ചാക്കോ അദ്ദേഹത്തെ വെറുതേ വിടാൻ തയ്യാറായില്ല. സ്റ്റുഡിയോയിൽ ഇരുത്തി തന്നെ അദ്ദേഹത്തെ കൊണ്ട് ഒരു പാട്ട് എഴുതിപ്പിച്ചു. "വയനാടൻ കേളൂന്റെ...."എന്ന് തുടങ്ങുന്ന ആ ഗാനം സംഗീതം ചെയ്തത് ജി ദേവരാജനായിരുന്നു.

പിന്നീട് 5 വർഷങ്ങൾക്ക് ശേഷം 1978ലാണ് എ.പി.ഗോപാലൻ "പാദസരം"സിനിമയ്ക്കുവേണ്ടി.. "ഉഷസ്സേ നീയെന്നെ.." എന്ന ഗാനമെഴുതുന്നത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും ആ ഗാനം സൂപ്പർഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു. പിന്നീട് മലയാളിത്തം തുളുമ്പുന്ന ഒരുപാട് പാട്ടുകൾ അദ്ദേഹമൊരുക്കി. "അച്ഛൻ സുന്ദരൻ സൂര്യൻ" (സ്വരങ്ങൾസ്വപ്നങ്ങൾ), "ഗ്രാമ്പൂമണം തൂകും കാറ്റേ" (കാട്ടരുവി) "പാർവ്വതി സ്വയംവരം കഴിഞ്ഞ രാവിൽ", "അത്തപ്പൂചിത്തിരപ്പൂ..." "കണ്ണുണ്ടെങ്കിലും കാണാതെ പോകും" (രാഗം താനം പല്ലവി) "മുത്തു കിലുങ്ങും ചെപ്പാണെടാ" "താളിക്കുരുവീ തേൻകുരുവീ" (മുത്തുച്ചിപ്പികൾ) "പൊന്നുരുക്കീ തട്ടണ് മുട്ടണ്" (തീക്കടൽ) "ഉദയശോഭയിൽ" (മദ്രാസിലെ മോൻ), "സുഗന്ധ ഭസ്മകുറി തൊട്ടു" (നിത്യവസന്തം) തുടങ്ങിയ അനേകം ഹിറ്റുകൾ ആ തൂലികയിൽ വിരിഞ്ഞു. കൂടാതെ ഒട്ടനവധി അമച്വർ നാടകങ്ങൾക്കും, പ്രൊഫഷണൽ നാടകങ്ങൾക്കും ഗാനങ്ങളെഴുതിയ അദ്ദേഹം ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

ഗാനരചന

എ പി ഗോപാലൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ദേവഗായികേ ലളിതഗാനങ്ങൾ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ബാലഗോപാലൻ തമ്പി
ഉഷസ്സേ നീയെന്നെ പാദസരം ജി ദേവരാജൻ കെ ജെ യേശുദാസ് ഷണ്മുഖപ്രിയ 1978
നെല്ലു വെളഞ്ഞേ നിലം നിറഞ്ഞേ നിത്യവസന്തം എം കെ അർജ്ജുനൻ ജോളി എബ്രഹാം, കോറസ് 1979
പൊന്നുരുക്കീ തട്ടണു മുട്ടണു തീക്കടൽ കുമരകം രാജപ്പൻ പി സുശീല 1980
എന്തെന്തു പാവനം തീക്കടൽ കുമരകം രാജപ്പൻ കെ ജെ യേശുദാസ് തിലംഗ് 1980
രഞ്ജിനീ രഞ്ജിനീ മുത്തുച്ചിപ്പികൾ കെ ജെ ജോയ് പി ജയചന്ദ്രൻ, പി സുശീല വൃന്ദാവനസാരംഗ 1980
അളകയിലോ ആത്മവനികയിലോ മുത്തുച്ചിപ്പികൾ കെ ജെ ജോയ് എസ് ജാനകി വൃന്ദാവനസാരംഗ, ധർമ്മവതി 1980
നല്ല മണ്ണെന്നും മുത്തുച്ചിപ്പികൾ കെ ജെ ജോയ് ജോളി എബ്രഹാം, ജെൻസി 1980
മുത്തുകിലുങ്ങും ചെപ്പാണെടാ മുത്തുച്ചിപ്പികൾ കെ ജെ ജോയ് കെ ജെ യേശുദാസ്, വാണി ജയറാം 1980
താളിക്കുരുവീ തേൻകുരുവീ മുത്തുച്ചിപ്പികൾ കെ ജെ ജോയ് പി ജയചന്ദ്രൻ 1980
നുകരാത്ത പൂവോ മാമ്പൂവോ രാഗം താനം പല്ലവി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, അമ്പിളി 1980
പാർവതി സ്വയംവരം രാഗം താനം പല്ലവി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ഹംസധ്വനി, കല്യാണി, ധന്യാസി, രഞ്ജിനി 1980
കണ്ണുണ്ടെങ്കിലും കാണാതെ പോകും രാഗം താനം പല്ലവി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1980
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ രാഗം താനം പല്ലവി എം കെ അർജ്ജുനൻ ജെൻസി 1980
ശിവഗംഗാതീർഥമാടും സ്വരങ്ങൾ സ്വപ്നങ്ങൾ ജി ദേവരാജൻ കെ ജെ യേശുദാസ് 1981
ഇലക്കിളീ ഇലക്കിളീ സ്വരങ്ങൾ സ്വപ്നങ്ങൾ ജി ദേവരാജൻ കെ ജെ യേശുദാസ് 1981
അച്ഛൻ സുന്ദരസൂര്യൻ സ്വരങ്ങൾ സ്വപ്നങ്ങൾ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി, കല്യാണി മേനോൻ 1981
അമ്പോറ്റിക്കുഞ്ഞിന്റെ സ്വരങ്ങൾ സ്വപ്നങ്ങൾ ജി ദേവരാജൻ പി മാധുരി 1981
ഇന്നലെയെന്നത് നാം മറക്കാം മദ്രാസിലെ മോൻ ജി ദേവരാജൻ പി ജയചന്ദ്രൻ, സംഘവും 1982
ഇളം കൊടി മദ്രാസിലെ മോൻ ജി ദേവരാജൻ പി മാധുരി 1982
Submitted 17 years 1 month ago by Vijayakrishnan.
Contributors:
Contribution
https://www.facebook.com/photo.php?fbid=459462777754804&set=a.117957608571991.1073741828.100010732566723&type=3&theater