താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആ...
സുഖമോ മായാസാന്ത്വനം
ദുഃഖമോ മഴവില്‍ഗോപുരം
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

കനവില്‍ കനകവും കവിളീണപ്പൂക്കളും
തരുമോ പ്രണയിനി യാമമേ ഓ...
നിനവില്‍ തരളമായ് സ്വരരാഗാലാപമായ്
വരുമോ സുരഭിയാം ഗാനമേ ഓ..
തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ
പ്രണയോദാരമായ്
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

കരളില്‍ പുളകവും തിരയിളകും ലഹരിയും
പകരൂ യാമിനി സുന്ദരീ ഓ..
നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും
ചൊരിയൂ പ്രകൃതിയാം സുന്ദരീ ഓ..
നിലാക്കായലോരം മനക്കായലോരം
പോരൂ ദേവതേ...
പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി
(സുഖമോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sukhamo mayasanthwanam - F

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സുഖമോ മായാസാന്ത്വനം - D സുജാത മോഹൻ, ദേവാനന്ദ്
ചിത്രമണിക്കാട്ടിൽ - D പി ജയചന്ദ്രൻ, കെ എസ് ചിത്ര
ചിത്രമണിക്കാട്ടിൽ - F ജ്യോത്സ്ന രാധാകൃഷ്ണൻ
പനിമതിയെ പുണരും - D കെ ജെ യേശുദാസ്, കെ എസ് ചിത്ര
പനിമതിയെ പുണരും - F കെ എസ് ചിത്ര
നിന്നെത്തേടിത്തേടി ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
നിന്നെത്തേടിത്തേടി - ഡാൻസ് മിക്സ് ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
കൊഞ്ചെടി പെണ്ണെ കെ എസ് ചിത്ര, സുജാത മോഹൻ, ദേവാനന്ദ്
രഘുവംശ സുധാംബുധി നിഖിൽ മേനോൻ
Submitted 5 years 9 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.