കൊഞ്ചെടി പെണ്ണെ

കൊഞ്ചെടി കൊഞ്ചടി പെണ്ണേ
കൊഞ്ചെടി വായ്ത്താരി
കൊഞ്ചെടി കൊഞ്ചടി പെണ്ണേ
ഓഹോ ഓഹോ ഹോയ്

നന്ദവന കണ്മണിതൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലോ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ
താമസമെന്തവനായ് നീ കൊതിതുള്ളാതെ
യമുനാനദിയായ് ഞാൻ അവനെ തേടി
മുരളീരവരമായ് അവനെൻ കരളിൽ മുഴുകി
സ്വരമന്ത്ര കാൽത്തളയായ് പിരിയാതെ
ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമപാദങ്ങൾ പുണരുന്നു ഞാൻ
നന്ദവന കണ്മണിതൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലോ

മധുരാ നായകനെ മുരളീഗായകനെ
ആരോടാണിനിനിൻ അനുരാഗം
യാദവസുന്ദരനെ യദുകുലനന്ദനനെ എന്താണിന്നിനി നിൻ അഭിലാഷം
ആത്മാവിലാത്മാവിൽ നിറയുമ്പോലെ
ഇരുപേരിലെപ്പോഴും വാഴുന്നു ഞാൻ
ഞാനാണീ മാറത്തെ തിരുവാഭരണം
ഞാനല്ലോ തൃക്കൈവെണ്ണ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ
താമസമെന്തവനായ് നീ കൊതി തുള്ളാതെ

ശ്രുതിയിൽ ചേർന്നുവരും മാനസമർമരമേ
എൻ മണിവീണയിൽ നീ എന്നുണരും
സാന്ദ്രമൃദംഗവുമായ് സ്നേഹതരംഗിണിയിൽ
ആടിയുറഞ്ഞലിയാൻ എന്നു വരും
രാധാവിഷാദങ്ങറിയുമ്പോലെ
ഈ നാവാവിലാപങ്ങൾ കേൾക്കുന്നു ഞാൻ
നീ പടരണമെന്നിളമാറിൽ ഹരിചന്ദനമായ്
എന്നിൽ വീണലിയേണം നീ

നന്ദവന കണ്മണിതൻ
നന്ദനത്തിൻ നായിക ഞാൻ
അനുരാഗിണി രാധികയല്ലോ
കണ്ണനവൻ ഭാമയുടെ വിണ്ണറിയാൻ
താമസമെന്തവനായ് നീ കൊതിതുള്ളാതെ
യമുനാനദിയായ് ഞാൻ അവനെ തേടി
മുരളീരവരമായ് അവനെൻ കരളിൽ മുഴുകി
സ്വരമന്ത്ര കാൽത്തളയായ് പിരിയാതെ
ഇന്നുമാ പാദങ്ങൾ പുണരുന്നു ഞാൻ
ശ്യാമപാദങ്ങൾ പുണരുന്നു ഞാൻ

കൊഞ്ചെടി കൊഞ്ചടി പെണ്ണേ
കൊഞ്ചെടി വായ്ത്താരി
കൊഞ്ചെടി കൊഞ്ചടി പെണ്ണേ
ഓഹോ ഓഹോ ഹോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Konchedi penne

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
സുഖമോ മായാസാന്ത്വനം - D സുജാത മോഹൻ, ദേവാനന്ദ്
സുഖമോ മായാസാന്ത്വനം - F സുജാത മോഹൻ
ചിത്രമണിക്കാട്ടിൽ - D പി ജയചന്ദ്രൻ, കെ എസ് ചിത്ര
ചിത്രമണിക്കാട്ടിൽ - F ജ്യോത്സ്ന രാധാകൃഷ്ണൻ
പനിമതിയെ പുണരും - D കെ ജെ യേശുദാസ്, കെ എസ് ചിത്ര
പനിമതിയെ പുണരും - F കെ എസ് ചിത്ര
നിന്നെത്തേടിത്തേടി ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
നിന്നെത്തേടിത്തേടി - ഡാൻസ് മിക്സ് ദീപക് ദേവ്, വിധു പ്രതാപ്, ഗംഗ
രഘുവംശ സുധാംബുധി നിഖിൽ മേനോൻ
Submitted 5 years 8 months ago by shyamapradeep.