താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ആഷാഢം പാടുമ്പോളാത്മാവിൻ -
രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ...
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ
കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം

(ആഷാഢം)

ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമഭംഗികളുയിരിലലിയും
മദനസായക മധുരകദനം

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൗനവീചികൾ വന്നു പൊതിയും

സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാ‍പ നീനി

(ആഷാഢം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6.66667
Average: 6.7 (3 votes)
ashadam padumbol

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആരാദ്യം പറയും ആശ ജി മേനോൻ
ഇത്രമേൽ മണമുള്ള കെ ജെ യേശുദാസ്
ഗേയം ഹരിനാമധേയം നെയ്യാറ്റിൻ‌കര വാസുദേവൻ, കെ ജെ യേശുദാസ്, അരുന്ധതി
ഹിമശൈലസൗന്ദര്യമായ് കെ ജെ യേശുദാസ്, അരുന്ധതി, കെ എസ് ചിത്ര
മഞ്ഞിന്റെ മറയിട്ട കെ എസ് ചിത്ര
വാര്‍മുകിലെ വാനില്‍ നീ കെ എസ് ചിത്ര
ഹിമശൈലസൗന്ദര്യമായ് - M കെ ജെ യേശുദാസ്
പാരുക്കുള്ളേ നല്ല നാട് നെയ്യാറ്റിൻ‌കര വാസുദേവൻ
Submitted 17 years 2 months ago by vikasv.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.