താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞും
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞും
ഇളവെയിലിൽ പറന്നുയരും പൊന്നാവണി കാറ്റാണുഞാൻ
[ മിന്നാമിനുങ്ങേ...
ഈ സാന്ദ്രമാം സന്ധ്യതൻ തീരങ്ങളിൽ
ഈ ലോലമാം പൂവിതൾ പാടങ്ങളിൽ
മഴയുടെ മലർനീർ തുള്ളിയായ്
പുലരിയിലൊരു പൂംതെന്നലായ്
പ്രണയ താരാപഥം
തിരഞ്ഞു പോകുന്നു ഞാൻ
[ മിന്നാമിനുങ്ങേ..
ഈ മാരിവിൽ പക്ഷിതൻ പൊൻതൂവലായ്
ഈ മൂകമാം യാത്രതൻ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അലഞൊറിയുമൊരാ നന്ദമായ്
പ്രണയദേവാങ്കണം
തിരഞ്ഞു പോകുന്നു ഞാൻ
[ മിന്നാമിനുങ്ങേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Minnaminunge - F
Additional Info
Year:
2004
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 5 years 9 months ago by Kunju Vava.