ഡോ.ഫഹദ്

Dr.Fahad
ഡോ ഫഹദ് മുഹമ്മദ്
ആലപിച്ച ഗാനങ്ങൾ: 7

ഗായകനും ഡോക്ടറുമായ ഫഹദ് നിരവധി സിനിമകളിൽ ഗാനമാലപിച്ചു. കയ്യെത്തും ദൂരത്തെന്ന ഫാസിൽ ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിച്ച "പൂവേ ഒരു മഴമുത്തം" എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കമിടുന്നത്. 2008ൽ യു.കെയിലേക്ക് ജോലി സംബന്ധമായി താമസം മാറ്റിയ ഫഹദ്, യൂറോപ്യൻ മലയാള സംഗീതവേദികളിൽ പെർഫോം ചെയ്യുന്നു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആദ്യ സമാഗമ നാളിലെൻ സ്വന്തം ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
പൂവേ ഒരു മഴമുത്തം കൈ എത്തും ദൂരത്ത് എസ് രമേശൻ നായർ ഔസേപ്പച്ചൻ കാപി 2002
ശിലയിൽ നിന്നും ഉണരു നീ ക്രോണിക്ക് ബാച്ചിലർ കൈതപ്രം ദീപക് ദേവ് ദർബാരികാനഡ 2003
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ സ്വപ്നക്കൂട് കൈതപ്രം മോഹൻ സിത്താര 2003
മിന്നാമ്മിനുങ്ങേ (M) ചതിക്കാത്ത ചന്തു ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ 2004
ഏതോ കളിയരങ്ങിൻ വിസ്മയത്തുമ്പത്ത് കൈതപ്രം ഔസേപ്പച്ചൻ 2004
വാലന്റൈൻ വാലന്റൈൻ യൂത്ത് ഫെസ്റ്റിവൽ കൈതപ്രം എം ജയചന്ദ്രൻ 2004