താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കാവളംകിളിയേ താലത്തില്‍ നിറയെ
പൂവും കൊണ്ടു വാ
കാലത്തിന്‍ ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞുപോയ്
(കാവളം...)

ഭാവുകങ്ങളേകും ഗ്രാമസൗഭകങ്ങള്‍
ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍
ആടിമാസം മഴത്തോറ്റം
കാവളംകിളിയേ താലത്തില്‍ നിറയെ
പൂവും കൊണ്ടു വാ

ഓ....ഓഹൊഹോ..
ഈ മണ്‍ചിരാതു പൂത്തു നില്‍ക്കുമ്പോള്‍
ഈ മാർഗഴിപ്പൂ കണ്‍തുറക്കും നേരം
ആരോ പാടും ഗീതങ്ങളില്‍
ഇടറുന്ന കുടമണികള്‍ ഋതുഭാവം
(കാവളം...)

ഓ....ഓഹൊഹോ..
ഈ മഞ്ഞുരുകും പുലരൊളിയില്‍
ഈ കൊന്നപൂക്കും കണിയഴകില്‍
ആരോ മൂളും രാഗങ്ങളില്‍
ഇടയുന്ന മിഴിയിണകള്‍ കണിപ്പൂക്കള്‍
(കാവളം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kavalam kiliye - M

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.