താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മുരഹര മുരളീഗോവിന്ദാ....(2)
സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2)
നെറുകയിലണിയുകയീ...ശ്രീതിലകം...ആ..ആ...ആ....
സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2)
ആ..ആ...ആ....മുരഹരമുരളീ ഗോവിന്ദാ....
മുരഹരമുരളീ ഗോവിന്ദാ....

ഓംകാരസാരം ഇതള്‍വിരിയും പുലരികളില്‍ (2)
നിന്റെയീ സ്വരശംഖിലുണര്‍ന്നൊരു
പുണ്യമാം ജലതീര്‍ത്ഥമണിഞ്ഞു.....
മൌലിയില്‍ വനചന്ദ്രിക ചാര്‍ത്തിയ
പീലിയായ് ലയനീലമണിഞ്ഞു .....
ശ്രീലമാം രാത്രിയില്‍ ലോലമായ്‌ പാടി ഞാന്‍
ശ്രീ ഹരേ...........വരമരുളൂ.......
ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4)
ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ....
മുരഹരമുരളീ ഗോവിന്ദാ....

ഏകാന്തയാമം തിരിയെരിയും ഇരുൾമുറിയില്‍ (2)
നെഞ്ചിലെ പ്രിയശാരിക പാടിയ
കീര്‍ത്തനം നറുചന്ദനമായി...
നോവുമെന്‍ മിഴിനീര്‍മണിയെല്ലാം
ശ്യാമയാം യമുനാനദിയായി......
മൂകമാം വീണയില്‍ താന്തമായ് പാടി ഞാന്‍
ശ്രീ ഹരേ...........വരമരുളൂ.......
ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4)

ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Murahara Murali Govinda

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.