താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പറയൂ ഞാനെങ്ങനെ പറയേണ്ടൂ (പറയൂ)
നീയിന്നുമറിയാത്തൊരെൻ സ്നേഹനൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾകൊണ്ടു മുറിവേറ്റൊരെൻ
പാവം കരളിന്റെ സുഖദമാം നൊമ്പരങ്ങൾ

(പറയൂ)

അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ‌തൻ
മദകര സൗരഭലഹരിയോടെ (അകലത്തിൽ)
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മർമ്മരമൊഴികളാലോ...

(പറയൂ)

ഒരു മഞ്ഞുതുള്ളിതൻ ആഴങ്ങളിൽ മുങ്ങി-
നിവരുമെൻ മോഹത്തിൻ മൗനത്താലോ
ഹൃദയാഭിലാഷങ്ങൾ നീട്ടിക്കുറുക്കുന്ന
മധുമത്ത കോകിലമൊഴികളാലോ...

(പറയൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Parayoo njan engane parayendu - M

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 17 years 2 months ago by vikasv.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.