ബീനാ പോൾ

Beena Paul
Date of Birth:
Saturday, 26 August, 1961
ബീന
ബീന പോൾ
ബീന പോൾ വേണുഗോപാൽ

എഡിറ്റർ

എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961 ഓഗസ്റ്റ് 26 -ന് ജനിച്ച ബീന പോൾ പഠിച്ചതും വളർന്നതും ഡൽഹിയിലാണ്.
1979 - ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ അവർ പിന്നീട് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്ന് എഡിറ്റിംഗ് പഠിച്ചു.
ജി. അരവിന്ദൻ സംവിധാനം ചെയ്ത The Seer Who Walk Alone എന്ന ഡോക്യൂമെന്ററിയിലൂടെ 1985 -ൽ സ്വതന്ത്ര എഡിറ്ററായി. ശബ്നം വിർമാനി, സുമ ജോസ്സൻ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടെ എഡിറ്ററായി പ്രവർത്തിച്ച ബീന പോൾ നാല് ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1986 - ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത 'അമ്മ അറിയാൻ' ആണ് ആദ്യത്തെ ഫീച്ചർ ഫിലിം. പടിപ്പുര, ജന്മദിനം, കയ്യൊപ്പ്, അഗ്നിസാക്ഷി, മഴ, മിത്ര് മൈ ഫ്രണ്ട്, മേഘമൽഹാർ എന്നിങ്ങനെ കലാമൂല്യമുള്ള ഒട്ടനവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചത് ബീന പോൾ ആയിരുന്നു.
രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലൂടെ 2002 - ൽ ആദ്യദേശീയ അവാർഡ് കരസ്ഥമാക്കി. തൊട്ടടുത്ത വര്ഷം നോൺ-ഫീച്ചർ വിഭാഗത്തിൽ ഉണ്ണി എന്ന ചിത്രത്തിലൂടെ രണ്ടാമതും ദേശീയപുരസ്കാരം നേടി.
ടെലിവിഷൻ മാധ്യമത്തിലും സജീവസാന്നിധ്യമായിരുന്ന ബീന പോൾ മൂന്ന് തവണ മികച്ച എഡിറ്റർക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിന് അർഹയായിട്ടുണ്ട്.

കേരള അന്തർദേശീയ ചലച്ചിത്രോത്സവത്തിന്റെ (IFFK ) ഡയറക്ടർ പദവി വഹിച്ചരുന്ന ബീന പോൾ ചലച്ചിത്രമേളയ്ക്ക് പുതിയ ഭാവം നൽകി. കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും സി- ഡിറ്റിൽ സീനിയർ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം എൽ.വി പ്രസാദ് ഫിലിം അക്കാദമിയുടെ പ്രിൻസിപ്പാളാണ്.
ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ തുല്യതയ്ക്കും അന്തസ്സിനും വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ അസ്സോസ്സിയേഷനായ വിമെൻ കലക്ടീവ് ഇൻ സിനിമ (WCC ) എന്ന സംഘടനയിലും പ്രവർത്തിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ വേണുവാണ് ഭർത്താവ്. മകൾ മാളവിക.
വേണു സംവിധാനം ചെയ്ത ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചതും ബീന പോൾ ആയിരുന്നു.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
സീ ഓഫ് ലവ് സായ് കൃഷ്ണ 2025
ഹെഡ്മാസ്റ്റർ രാജീവ് നാഥ് 2022
ദ്വിജ ഇജാസ് ഖാൻ 2022
ആണും പെണ്ണും ആഷിക് അബു, വേണു, ജയ് കെ 2021
വയലറ്റ്സ് മുക്ത ദീദി ചന്ദ് 2020
കാർബൺ വേണു 2018
അമ്മയ്ക്കൊരു താരാട്ട് ശ്രീകുമാരൻ തമ്പി 2015
മുന്നറിയിപ്പ് വേണു 2014
കർമ്മയോഗി വി കെ പ്രകാശ് 2012
പുണ്യം അഹം രാജ് നായർ 2010
ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ 2010
പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു 2009
വിലാപങ്ങൾക്കപ്പുറം ടി വി ചന്ദ്രൻ 2008
ബയസ്കോപ്പ് കെ എം മധുസൂദനൻ 2008
കയ്യൊപ്പ് രഞ്ജിത്ത് ബാലകൃഷ്ണൻ 2007
ശ്യാമം ശ്രീവല്ലഭൻ 2006
ദൈവനാമത്തിൽ ജയരാജ് 2005
ഈ സ്നേഹതീരത്ത് (സാമം) ശിവപ്രസാദ് 2004
നേർക്കു നേരെ പി എൻ മേനോൻ 2004
പ്രവാസം 2003

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
അകം ശാലിനി ഉഷ നായർ 2013
Submitted 15 years 6 months ago by danildk.