അശ്വതി അശോക്

Ashwathi Ashok

അച്ഛൻ അശോകിന് ജോലി ചെന്നൈയിലായതിനാൽ അശ്വതി അശോക് പഠിച്ചതും വളർന്നതും അവിടെയായിരുന്നു. നാലു വയസ് മുതല്‍ അശ്വതി ശാസ്ത്രീയസംഗീതം പഠിച്ചിരുന്നു. തഞ്ചാവൂരില്‍ നിന്നും കുറെക്കാലം പഠിക്കാന്‍ സാധിച്ചു. 1991 -ൽ ഗോഡ്‌ഫാദർ എന്ന സിനിമയിൽ ബാലനടിയായിട്ടാണ് അശ്വതി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഇന്നസെന്റിന്റേയും കെ പി എസി ലളിതയുടേയും കുട്ടിയായിട്ടായിരുന്നു അഭിനയിച്ചത്.

അതിനുശേഷം എന്നോടിഷ്ടം കൂടാമോ, പവിത്രം, മാനത്തെ വെള്ളിത്തേര്, മഴയെത്തും മുൻ‌പേ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. പിന്നീട് പ്ലസ് ടുവിന് പഠിക്കുമ്പോൾ ജീവൻ ടിവിയുടെ തമിഴ് പാട്ടുകൾ അവതരിപ്പിക്കുന്ന തിരൈ തെൻട്രൽ എന്ന പ്രോഗ്രാമിൽ അവതാരികയായി. തമിഴ് നാട്ടിൽ പഠിച്ചുവളർന്നതിനാൽ നല്ലപോലെ തമിഴ് സംസാരിക്കാൻ അറിയാവുന്ന അശ്വതി തിരൈ തെൻട്രൽ പ്രോഗ്രാം അയ്യായിരത്തോളം എപ്പിസോഡുകൾ ചെയ്തു. മികച്ച അവതാരികയ്ക്കുള്ള സ്റ്റേറ്റ് അവാർഡും നേടി. ടിവി പ്രോഗ്രാമിലൂടെ കിട്ടിയ പ്രശസ്തിയാണ് അശ്വതിയെ വീണ്ടും സിനിമയിലെത്തിച്ചത്. 2009 -ൽ ഫാസിൽ സംവിധാനം ചെയ്ത മോസ് & ക്യാറ്റ് എന്ന സിനിമയിൽ അശ്വതി നായികയായി അഭിനയിച്ചു. തുടർന്ന് അലക്സാണ്ടർ ദ ഗ്രേറ്റ്, ക്ലിയോപാട്ര എന്നീ സിനിമകളുൾപ്പെടെ നാല് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു.

കാണാക്കിനാവ് എന്ന സിനിമയിൽ ബാലതാരമായി അശ്വതിയോടൊപ്പം അഭിനയിച്ച വിശാലാണ് ഭർത്താവ്. എന്‍ജിനീയറിങ് കഴിഞ്ഞ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ചെയ്യുകയാണ് വിശാൽ. അവർക്ക് രണ്ട് മക്കളാണുള്ളത് പ്രാണ, പാലിക.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗോഡ്‌ഫാദർ കെ പി എ സി ലളിതയുടേയും ഇന്നസെന്റിന്റേയും മകൾ സിദ്ദിഖ്, ലാൽ 1991
മക്കൾ മാഹാത്മ്യം മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം പോൾസൺ 1992
എന്നോടിഷ്ടം കൂടാമോ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൾ കമൽ 1992
കാബൂളിവാല വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം സിദ്ദിഖ്, ലാൽ 1994
പവിത്രം വിന്ദുജ മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാല്യകാലം ടി കെ രാജീവ് കുമാർ 1994
മാനത്തെ വെള്ളിത്തേര് ഫാസിൽ 1994
മഴയെത്തും മുൻ‌പേ മമ്മൂട്ടിയുടേയും ആനിയുടേയും മകൾ കമൽ 1995
കാണാക്കിനാവ് സിബി മലയിൽ 1996
കണ്ണിനും കണ്ണാടിക്കും സുന്ദർദാസ് 2004
മോസ് & ക്യാറ്റ് നന്ദന വാസുദേവ് ഫാസിൽ 2009
അലക്സാണ്ടർ ദ ഗ്രേറ്റ് മുരളി നാഗവള്ളി 2010
ക്ലിയോപാട്ര രാജൻ ശങ്കരാടി 2013
ഒരു സ്മാർട്ട് ഫോൺ പ്രണയം ചാൾസ് ജി തോമസ് 2024

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
അപ്പോത്തിക്കിരി മാധവ് രാംദാസൻ 2014
Submitted 13 years 7 months ago by Achinthya.