അനുശ്രീ
Anusree
Date of Birth:
Wednesday, 24 October, 1990
മലയാളചലച്ചിത്രതാരം. 1990 ഒക്ടോബർ 24ന് കൊല്ലം ജില്ലയിലെ കമുകുംചേരിയിൽ ജനിച്ചു. അച്ഛൻ വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ മുരളീധരൻ പിള്ളൈ, അമ്മ ശോഭന. ലാൽജോസ് ജഡ്ജ് ആയിരുന്ന സൂര്യ ടി വിയിലെ അഭിനയപ്രതിഭകളെ തിരഞ്ഞെടുക്കുന്ന ഒരു റിയാലിറ്റിഷോയിൽ വിജയിയായതാണ് അനുശ്രീയുടെ സിനിമാ പ്രവേശനത്തിന് വഴിയൊരുക്കിയത്. 2012ൽ ലാൽജോസ് സംവിധാനം ചെയ്ത "ഡയമണ്ട്നെക്ലസ്" എന്ന സിനിമയിൽ നായികയായിട്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. തുടർന്ന് മഹേഷിന്റെ പ്രതികാരം,ഒപ്പം, ഇതിഹാസ..എന്നിവയുൾപ്പെടെ വലിയവിജയമായ ചിത്രങ്ങളിൽ അനുശ്രീ നായികയായി. മുപ്പതിലധികം സിനിമകളിൽ അഭിനയച്ച അനുശ്രീ ഇപ്പോഴും സിനിമകളിൽ സജീവമാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മനുഷ്യമൃഗം | ലീന | ബാബുരാജ് | 2011 |
| ഡയമണ്ട് നെക്‌ലേയ്സ് | കലാമണ്ഠലം രാജശ്രീ | ലാൽ ജോസ് | 2012 |
| റെഡ് വൈൻ | ശ്രീലക്ഷ്മി | സലാം ബാപ്പു പാലപ്പെട്ടി | 2013 |
| ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | സഖാവ് സുരേഷിന്റെ ഭാര്യ | അരുൺ കുമാർ അരവിന്ദ് | 2013 |
| പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | കൊച്ചുറാണി | ലാൽ ജോസ് | 2013 |
| വെടിവഴിപാട് | രെശ്മി | ശംഭു പുരുഷോത്തമൻ | 2013 |
| ഇതിഹാസ | ജാനകി | ബിനു സദാനന്ദൻ | 2014 |
| പേടിത്തൊണ്ടൻ | പ്രദീപ് ചൊക്ലി | 2014 | |
| മൈ ലൈഫ് പാർട്ണർ | എം ബി പദ്മകുമാർ | 2014 | |
| കുരുത്തം കെട്ടവൻ | ഷിജു ചെറുപന്നൂർ | 2014 | |
| ആംഗ്രി ബേബീസ് ഇൻ ലവ് | സെൽവി | സജി സുരേന്ദ്രൻ | 2014 |
| നാക്കു പെന്റാ നാക്കു ടാകാ | ഇന്ദു | വയലാർ മാധവൻകുട്ടി | 2014 |
| സെക്കന്റ്സ് | വീരമണിയൂടെ ഭാര്യ | അനീഷ് ഉപാസന | 2014 |
| ചന്ദ്രേട്ടൻ എവിടെയാ | സുഷമ | സിദ്ധാർത്ഥ് ഭരതൻ | 2015 |
| രാജമ്മ@യാഹു | നെസി | രഘുരാമ വർമ്മ | 2015 |
| ഒപ്പം | ഗംഗ | പ്രിയദർശൻ | 2016 |
| കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ | അഞ്ജു | സിദ്ധാർത്ഥ ശിവ | 2016 |
| മഹേഷിന്റെ പ്രതികാരം | സൗമ്യ | ദിലീഷ് പോത്തൻ | 2016 |
| ഒരു സിനിമാക്കാരൻ | നൈന | ലിയോ തദേവൂസ് | 2017 |
| ആദി | ജയ | ജീത്തു ജോസഫ് | 2018 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ | 2009 |