അഭിലാഷ

Abhilasha

തെന്നിന്ത്യൻ ചലച്ചിത്രതാരം. കർണ്ണാടക സ്വദേശിനിയായിരുന്ന അഭിലാഷ 1980-കളിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. കർണ്ണാടകയിൽ നിന്നും തന്റെ പതിനാറാനത്തെ വയസ്സിൽ സിനിമാമോഹവുമായി അന്ന് ദക്ഷിണേന്ത്യൻ സിനിമകളുടെ ആസ്ഥാനമായ മദ്രാസിലേയ്ക്ക് അഭിലാഷ തനിച്ചു പോയി. വളരെ ബോൾഡായ അവർ തന്റെ കഠിനശ്രമത്തിലൂടെ മോഡലിംഗ് രംഗത്ത് ഉയർന്നുവന്നു. മോഡലിഗിൽ പ്രശസ്തയായതോടെ അഭിലാഷ സിനിമാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. താമസിയാതെ 1987-ൽ മലയാളചിത്രം ജംഗിൾ ബോയ് -ൽ നായികയായി അഭിലാഷ അഭിനയിച്ചു. 1988-ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ആദിപാപം എന്ന സോഫ്റ്റ്പോൺ ചിതത്തിലൂടെയാണ് അഭിലാഷ ശ്രദ്ധിയ്ക്കപ്പെട്ടത്. ഏതാണ്ട് അറന്നൂറോളം പെൺകുട്ടികളിൽ നിന്നാണ് അഭിലാഷയെ തിരഞ്ഞെടുത്തത്. ബൈബിൾ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രത്തിൽ വളരെ ഗ്ലാമറസ്സായാണ് അഭിലാഷ അഭിനയിച്ചത്. ആദിപാപം കേരളത്തിൽ വലിയ പ്രദർശനവിജയം നേടി.

അതോടെ ഗ്ലാമർ നായികയായി അഭിലാഷ അറിയപ്പെട്ടു. അവർ അഭിനയച്ച ഭൂരിഭാഗം വേഷങ്ങളും ഗ്ലാമർ പ്രദർശനങ്ങളായിരുന്നു. മുപ്പതോളം സിനിമകളിൽ അഭിലാഷ അഭിനയിച്ചു. 1990-കളുടെ തുടക്കത്തിൽ കന്നഡ സിനിമാ സംവിധായകൻ കബീരാജുമായുള്ള വിവാഹത്തോടെ അഭിലാഷ സിനിമാഭിനയം നിർത്തി. മൈസൂരിൽ താമസിയ്ക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ജംഗിൾ ബോയ് പി ചന്ദ്രകുമാർ 1987
ആദ്യപാപം പി ചന്ദ്രകുമാർ 1988
നരനായാട്ട്- ഡബ്ബിംഗ് ജെ കൃഷ്ണചന്ദ്ര 1988
ലയനം തുളസീദാസ് 1989
കല്പന ഹൗസ് പി ചന്ദ്രകുമാർ 1989
കാനനസുന്ദരി പി ചന്ദ്രകുമാർ 1989
തടവറയിലെ രാജാക്കന്മാർ പി ചന്ദ്രകുമാർ 1989
രതിഭാവം പി ചന്ദ്രകുമാർ 1989
ചുവന്ന കണ്ണുകൾ ശശി മോഹൻ 1990
ആലസ്യം പി ചന്ദ്രകുമാർ 1990
മെയ് ദിനം എ പി സത്യൻ 1990
വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ 1990
എൻക്വയറി യു വി രവീന്ദ്രനാഥ് 1990
മഹസ്സർ സി പി വിജയകുമാർ 1991
മൂർദ്ധന്യം - ഡബ്ബിംഗ് സുനിൽകുമാർ ദേശായി 1991
വശ്യം എൻ പി സുരേഷ് 1991
ചുവപ്പുതാളം ബാബു രാധാകൃഷ്ണൻ 1992
രഥചക്രം പി ജയസിംഗ് 1992
ഋഷി ജെ വില്യംസ് 1992
എന്റെ ട്യൂഷൻ ടീച്ചർ എൻ പി സുരേഷ് 1992