വിഷ്ണു പ്രസാദ്

Vishnu Prasad

മലയാള ചലച്ചിത്ര-സീരിയൽ രംഗത്ത് ശ്രദ്ധേയനായിരുന്ന നടൻ വിഷ്ണു പ്രസാദ് എറണാകുളം ഇടപ്പള്ളി കൃഷ്ണവിലാസത്തിൽ പരേതരായ പി.എൻ. രാധാകൃഷ്ണന്റെയും ശാന്തയുടെയും മകനായാണ് ജനിച്ചത്.

സിനിമയിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ദീർഘകാലമായി കരൾ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു. മകൾ പിതാവിന് കരൾ നൽകാൻ തയ്യാറായി മുന്നോട്ടുവന്നെങ്കിലും, ശസ്ത്രക്രിയക്കായി ആവശ്യമായ വലിയ തുക കണ്ടെത്താനുള്ള പ്രയാസകരമായ സാഹചര്യത്തിലൂടെയായിരുന്നു കുടുംബം കടന്നുപോയിരുന്നത്. ഇതിനായുള്ള തീവ്രശ്രമങ്ങൾക്കിടയിൽ ചികിത്സയിൽ കഴിയവേ, 2025 മെയ് 1 ആം തീയതി രാത്രി അദ്ദേഹം അന്തരിച്ചു.

കവിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. അഭിരാമി, അനന്യക എന്നിവരാണ് മക്കൾ.

അഭിനയിച്ച സിനിമകൾ