വിജയ് ജേക്കബ്

Vijay Jacob
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1

എറണാംകുളം ജില്ലയിലെ ആരക്കുന്നത്ത് ജനിച്ചു. പള്ളിയിൽ ഗായക സംഘങ്ങളിലൂടെയാണ് വിജയ് ജേക്കബ് തന്റെ സംഗീത ജിവിതം ആരംഭിയ്കുന്നത്. പിന്നീട് കൊച്ചിൻ CAC ഗാനമേള ടീമിൽ കീബോർഡിസ്റ്റായി പ്രവർത്തിച്ചു. പ്രശസ്ത സംഗീതജ്ഞൻ ജേഴ്‌സൻ ആന്റണിയുടെ റെക്കോർഡിങ്ങുകളിലും കീബോർഡിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. വിജയ് ജേക്കബ് പിന്നീട് സംഗീത സംവിധായകൻ ദീപക് ദേവുമായി സൗഹൃദത്തിലാവുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ചെന്നൈയിൽ പ്രമുഖ സംഗീത സംവിധായകരായ ശരത്, മണി ശർമ, കീരവാണി, ഗുരു കിരൺ, എം ജയചന്ദ്രൻ, ജാസി ഗിഫ്റ്, ബിജിബാൽ, ഷാൻ റഹ്മാൻ, രാഹുൽ രാജ്, അലക്സ് പോൾ, ജേക്‌സ് ബിജോയ്, രഞ്ജിൻ രാജ് തുടങ്ങിയ സംഗീത സംവിധായകരുടെ മ്യൂസിക് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചു. ബിനു ഉലഹന്നാൻ സംവിധാനം ചെയ്ത് അമിത് ചക്കാലയ്ക്കൽ മുഖ്യ വേഷത്തിലെത്തിയ മെല്ലെ എന്ന സിനിമയിലെ * പുഞ്ചപ്പാടത്തെ... * എന്ന് തുടങ്ങുന്ന പാട്ടാണ് വിജയ് ആദ്യമായി സംഗീതം നൽകിയ സിനിമാഗാനം, ആ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം നിർവഹിച്ചു. അതിനുശേഷം ചങ്ങായി എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാനും അവസരം ലഭിച്ചു.

സ്‌ക്കൂൾ കാലം മുതൽ നാടകങ്ങളിൽ പങ്കെടുത്താണ് വിജയ് ജേക്കബ് അഭിനയം ആരംഭിക്കുന്നത്. KL10 പത്ത് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. സൂഫി ഗായകനായിട്ടായിരുന്നു ആദ്യാഭിനയം. അതിനുശേഷം ഹാപ്പി സർദാർ -ൽ ബാലു വർഗീസിന്റെ മുത്തശ്ശൻ വേഷം, തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ -യിൽ നേഴ്സസിനെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിന്റെ വേഷം, ബ്രോ ഡാഡി ഡോക്ടർടെ വേഷം എന്നിവ അഭിനയിച്ചു.

വിലാസം- വിജയ് ജേക്കബ് പുറക്കാട്ടിൽ ഹൌസ് ആരക്കുന്നം പി. ഓ.

Mobil - 9444664449, 9048826717

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
KL10 പത്ത് സൂഫി ഗായകൻ മു.രി 2015
ഹാപ്പി സർദാർ ബാലു വർഗീസിന്റെ മുത്തച്ഛൻ സുദീപ് ജോഷി, ഗീതിക സുദീപ് 2019
ഓപ്പറേഷൻ ജാവ നേഴ്സിനെ റിക്രൂട്ട് ചെയ്യുന്ന ഏജന്റ് തരുൺ മൂർത്തി 2021
ബ്രോ ഡാഡി ബാംഗളൂർ ഹോസ്പിറ്റലിലെ ഡോക്ടർ പൃഥ്വിരാജ് സുകുമാരൻ 2022

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മണ്ണും വിണ്ണും പ്രളയശേഷം ഒരു ജലകന്യക അജീഷ് ദാസൻ വിജയ് ജേക്കബ് 2025

ഗാനരചന

വിജയ് ജേക്കബ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഞാൻ തനിയേ പ്രളയശേഷം ഒരു ജലകന്യക വിജയ് ജേക്കബ് സൗമ്യ രാമകൃഷ്ണൻ 2025

സ്കോർ

പശ്ചാത്തല സംഗീതം

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് ഈ തെരുവിലെ പറവകൾ അച്ഛനൊരു വാഴ വെച്ചു 2023
കീബോർഡ് പുലരിയിൽ ഇളവെയിൽ താൾ 2023
സന്തൂർ പുലരിയിൽ ഇളവെയിൽ താൾ 2023
കീബോർഡ് പ്രോഗ്രാമർ

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
കീബോർഡ് പ്രോഗ്രാമർ ഷെഫീക്കിന്റെ സന്തോഷം 2022
അർജ്ജുനൻ സാക്ഷി 2011