Aneesh Nirmalan
അനീഷ്
എന്റെ പ്രിയഗാനങ്ങൾ
-
ഹർഷബാഷ്പം തൂകി
ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ
എന്തു ചെയ്‌വൂ നീ
(ഹർഷബാഷ്പം...)ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
സഖീ ആരുണർത്തുന്നു
(ഹർഷബാഷ്പം...)ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
വിഫലമായ മധുവിധുവാൽ
വിരഹശോക സ്മരണകളാൽ
അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
സഖീ ഞാനിരിക്കുന്നു
(ഹർഷബാഷ്പം...) -
ഹിമവാഹിനീ ഹൃദയഹാരിണീ (M)
ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌന്ദര്യം... ഓ...
(ഹിമവാഹിനി... )നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി
നിലാവുപോലിവള്‍ വന്നു - അരികില്‍ വന്നു (2)
ഈ നുണക്കുഴികള്‍ പൂന്തേന്‍ചുഴികള്‍
നാണം കൊണ്ടു ചുവന്നു - മെല്ലെ ചുവന്നൂ (2)
(ഹിമവാഹിനി...)ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും
ശരത്കാലസന്ധ്യകളില്‍
പണ്ടു ശലോമോന്‍ പകര്‍ന്നു നല്‍കിയ
പാനപാത്രമെനിക്കു തന്നു - ഇവള്‍ തന്നൂവന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍
വധൂവരന്മാരായീ
ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ
മാറില്‍ ചേര്‍ന്നു മയങ്ങും - ഇങ്ങനെ മയങ്ങും (2)ഹിമവാഹിനി ഹൃദയഹാരിണീ
നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ
മാദകസൌന്ദര്യം... ഓ...
ഹിമവാഹിനി ഹൃദയഹാരിണീ -
ഹിമശൈലസൈകത
ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ (ഹിമശൈല)നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജന 'തീർത്ഥമായി
പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
പീയൂഷവാഹിനിയായി (2)എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദപരാഗമായ് മാറികാലം ഘനീഭൂതമായ് നിൽക്കുമാ
കരകാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാൻ, എൻറെ സ്മൃതികളേ
നിങ്ങൾ വരില്ലയോ കൂടെ (2)ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ (2) -
ഹൃദയം ഒരു വീണയായ്
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സുകൃത വീഥിയിൽ അലയും വേളയിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ ജന്മം (2)
വർണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും നാം
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം അണിയും നാം
തമ്മിൽ തമ്മിൽ
(ഹൃദയം ഒരു വീണയായ്) -
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂഎഴുതാന് വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂഎത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍കവിളില്‍
എത്ര സമുദ്രഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ - നീ പറയൂ
-
ഹരിവരാസനം വിശ്വമോഹനം
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേശരണ കീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേപ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേതുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേകളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ........ -
സൽക്കലാദേവി തൻ
സൽക്കലാ ദേവതേ !! ആ.....
സൽക്കലാദേവിതൻ
ചിത്രഗോപുരങ്ങളേ
സർഗ്ഗസംഗീതമുയർത്തൂ
സർഗ്ഗസംഗീതമുയർത്തൂവിശ്വസ്നേഹത്തിന്റെ
പൊന്മണിവീണയിൽ
വിസ്മയഗീതമുയർത്തൂ
വിസ്മയഗീതമുയർത്തൂ
ആ.......കാളിദാസന്റെ കനകചിലമ്പിട്ടു
കാലങ്ങൾ പോയവഴിത്താരയിൽ
പാദമുദ്രകൾ കാണുമ്പോൾ
പാഞ്ചജന്യം കേൾക്കുമ്പോൾ
(സൽക്കലാ...)മുകിലും മുനികന്യകയുമുണർന്നൊരു
മുഗ്ദ്ധസ്‌നേഹത്തിൻ ഗീതം
മാനവധർമ്മപ്പൊലിമയറിഞ്ഞ
മാമുനി പാടിയ ഗീതം
(സൽക്കലാ...)ഉജ്ജയിനിലെ ഗീതം - ഗീതം
ഉജ്ജ്വലമാണീ ഗീതം - ഗീതം
ഗംഗാതരംഗമാലകൾ ഊഴിയിൽ
എന്നും പാടും ഗീതം - ഗീതം
(സൽക്കലാ...)
Entries
| Post datesort ascending | ||
|---|---|---|
| Artists | പ്രകാശ് വടകര | Sun, 23/05/2021 - 05:41 |
| Film/Album | അഥീന | Mon, 04/01/2021 - 15:10 |
| Film/Album | താരുണ്യം | Mon, 04/01/2021 - 01:24 |
| Film/Album | വരവായ് | വ്യാഴം, 24/12/2020 - 15:36 |
| Film/Album | കൃഷ്ണം | Sat, 19/08/2017 - 23:31 |
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| ചന്തുനാഥ് | ചൊവ്വ, 12/04/2022 - 10:14 | Changed the profile pic, edited the English name and added more information. |
| ഇലവങ്കോട് ദേശം | Mon, 25/10/2021 - 19:17 | Edited ആക്ടർ ക്രെഡിറ്റ്. അപ്പൂട്ടൻ ശ്രുതി അല്ല, ദോസ്തിൽ അഭിനയിച്ച ശ്രുതി ആണ് ഇതിൽ രാജകുമാരി. |
| പ്രകാശ് വടകര | Sun, 23/05/2021 - 05:59 | |
| മ്യാവൂ | Sun, 23/05/2021 - 05:56 | Comments opened |
| കിംഗ് ഫിഷ് | Sun, 23/05/2021 - 05:55 | Comments opened |
| വെള്ളിവെളിച്ചത്തിൽ | Sun, 23/05/2021 - 05:51 | Comments opened |
| ആദം ജോൺ | Sun, 23/05/2021 - 05:50 | Comments opened |
| പ്രകാശ് വടകര | Sun, 23/05/2021 - 05:41 | Created the profile, added the details, uploaded the image. |
| എബ്രഹാം ജോസഫ് | ബുധൻ, 28/04/2021 - 23:43 | Added summary and a file |
| ശയനം | ബുധൻ, 10/02/2021 - 05:11 | അനുബന്ധ വർത്തമാനവും, അഭിനേതാക്കളെയും ചേർത്തു. |
| കൺഫെഷൻസ് ഓഫ് എ കുക്കൂ | Sat, 16/01/2021 - 16:56 | കഥാസന്ദർഭം, അനുബന്ധവർത്തമാനം, genre എന്നിവ ചേർത്തു. |
| കെ ജെ യേശുദാസ് | Sun, 10/01/2021 - 19:20 | Edited the profile |
| ആറാട്ട് (2020) | വെള്ളി, 08/01/2021 - 16:56 | Added more crew members |
| ആറാട്ട് (2020) | വെള്ളി, 08/01/2021 - 16:46 | Added a new file |
| അർജുൻ ലാൽ | ബുധൻ, 06/01/2021 - 23:51 | |
| അർജുൻ ലാൽ | ബുധൻ, 06/01/2021 - 23:49 | UPLOADED PICS IN GALLERY |
| അർജുൻ ലാൽ | ബുധൻ, 06/01/2021 - 23:43 | added pics in the gallery |
| സന്തോഷ് | ബുധൻ, 06/01/2021 - 23:30 | uploaded the pics |
| ഗൗതമി നായർ | ബുധൻ, 06/01/2021 - 23:27 | uploaded pics in the gallery |
| നിരഞ്ജ് | ബുധൻ, 06/01/2021 - 23:20 | added photos in the gallery |
| നിരഞ്ജ് | ബുധൻ, 06/01/2021 - 22:40 | added photos in the gallery |
| നിരഞ്ജ് | ബുധൻ, 06/01/2021 - 22:33 | Added the detailed profile |
| നിരഞ്ജ് | ബുധൻ, 06/01/2021 - 22:33 | |
| ഗൗതമി നായർ | ബുധൻ, 06/01/2021 - 22:04 | Added 4 photos in the gallery |
| സന്തോഷ് | ബുധൻ, 06/01/2021 - 22:00 | Added 2 photos in the gallery |
| സന്തോഷ് | ബുധൻ, 06/01/2021 - 21:53 | Alignment updated |
| സന്തോഷ് | ബുധൻ, 06/01/2021 - 21:32 | |
| സന്തോഷ് | ബുധൻ, 06/01/2021 - 21:28 | Updated the profile in detail. |
| ടീനു ട്രീസ | ചൊവ്വ, 05/01/2021 - 21:44 | Profile updated |
| ഗൗതമി നായർ | ചൊവ്വ, 05/01/2021 - 19:55 | |
| ശ്രീനാഥ് രാജേന്ദ്രൻ | ചൊവ്വ, 05/01/2021 - 19:53 | |
| ശ്രീനാഥ് രാജേന്ദ്രൻ | ചൊവ്വ, 05/01/2021 - 18:42 | Added the detailed profile |
| ഗൗതമി നായർ | ചൊവ്വ, 05/01/2021 - 18:30 | |
| ഗൗതമി നായർ | ചൊവ്വ, 05/01/2021 - 18:28 | Updated the profile in detail |
| അർജുൻ ലാൽ | ചൊവ്വ, 05/01/2021 - 17:44 | Updated e profile info in detail. |
| അർജ്ജുൻ ലാൽ | ചൊവ്വ, 05/01/2021 - 17:40 | |
| അർജ്ജുൻ ലാൽ | ചൊവ്വ, 05/01/2021 - 17:40 | |
| അർജ്ജുൻ ലാൽ | ചൊവ്വ, 05/01/2021 - 17:36 | Added detailed profile information |
| എ പി ഗോപാലൻ | Mon, 04/01/2021 - 23:06 | |
| എ പി ഗോപാലൻ | Mon, 04/01/2021 - 22:39 | |
| എ പി ഗോപാലൻ | Mon, 04/01/2021 - 22:37 | edited |
| എ പി ഗോപാലൻ | Mon, 04/01/2021 - 22:30 | updated the profile |
| പ്രയാണം | Mon, 04/01/2021 - 21:53 | കഥാസന്ദർഭവവും, അനുബന്ധവർത്തമാനവും കൂട്ടി ചേർത്തു. |
| സന്ധ്യ മയങ്ങും നേരം | Mon, 04/01/2021 - 21:31 | |
| സന്ധ്യ മയങ്ങും നേരം | Mon, 04/01/2021 - 21:28 | കഥാസന്ദർഭം എഴുതി ചേർത്തു. |
| വിനി വിശ്വലാൽ | Mon, 04/01/2021 - 21:02 | |
| വിനി വിശ്വലാൽ | Mon, 04/01/2021 - 20:16 | |
| വിനി വിശ്വലാൽ | Mon, 04/01/2021 - 19:55 | |
| വിനി വിശ്വലാൽ | Mon, 04/01/2021 - 19:51 | |
| വിനി വിശ്വലാൽ | Mon, 04/01/2021 - 19:50 |
Pages
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.
നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും
| സിനിമ | സംഭാവന |
|---|---|
| ദീപ കർത്ത | Photo |