admin
എന്റെ പ്രിയഗാനങ്ങൾ
-
വീണേ വീണേ വീണക്കുഞ്ഞേ
വീണേ.. വീണേ...
വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
വീണേ വീണേ വീണക്കുഞ്ഞേ
എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ...ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
അമ്മ പാടാം നാവൂറ് പാട്ട്
തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോരെത്തോരെ ആരാരോ പാടാം
നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ..
മിണ്ടാതെ അനങ്ങാതെ
നിന്നെയും നോക്കിയിരിക്കും
നിന്നെയും നോക്കിയിരിക്കും
(വീണേ.. വീണേ...)കിങ്ങിണിയും പൊന്നരഞ്ഞാണും
നിന്നുടലില്‍ നല്ലലങ്കാരം
പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
തട്ടിവീഴ്ത്തും തായാട്ടുകുട്ടി
വാശിയിലച്ഛന്‍ ചാരത്തെത്തി
കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
പൂവേ നീ തളരാതെ
നിന്നെ ഞാന്‍ വാരിപ്പുണരും
നിന്നെഞാന്‍ വാരിപ്പുണരും
(വീണേ.. വീണേ...) -
താജ്മഹൽ നിർമ്മിച്ച
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പ്പീആ നല്ല ഹൈമവത ഭൂമിയിലെ
അശ്രുവാഹിനീ തടത്തില്‍
മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
മൂകാനുരാഗ കുടീരത്തില്‍
ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
എന്നിലെ ദുഃഖവും ഞാനും
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പ്പീആ നല്ല ചന്ദ്രമദരാത്രികളില്‍
അംശുമാലിനീതടത്തില്‍
ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
ആലിംഗനങ്ങളില്‍ മയങ്ങി
അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
സ്വപ്നവും ദാഹവും ഞാനുംതാജ്മഹല് നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ -
അനുഭൂതി പൂക്കും - F
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം ?അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ
മധുരമെൻ മൗനവും പാടിഅഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ് തീരും(അനുഭൂതി..പാടി)
ഉള്ളം നിറയും ഋതുകാന്തിയായ് നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞുമൃദുതരമുതിരും സുരഭില രാവിൻ കതിരായ്
നീയെൻ പുണ്യം പോലേ(അനുഭൂതി..പാടി)
മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്
നീയെൻ പുണ്യം പോലേ(അനുഭൂതി..തീരും)
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം -
നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്പുലരൊളിയില് പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്കരിമിഴിയില് പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ..നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍--------------------------------------------------------------------
-
മൂവന്തി താഴ്വരയിൽ
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം....
-
അകലെ അകലെ നീലാകാശം
അകലെ....അകലെ... നീലാകാശം
ആ ആ ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശംപാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ... )നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽഅകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം -
വീണേ നിന്നെ മീട്ടാൻ
ആ ആ ആ ആ
വീണേ നിന്നെ മീട്ടാൻ
വീണ്ടും നെഞ്ചിൽ മോഹം (പു)ഞാനീ മാറിലേറും
താനേ വീണുറങ്ങാം (സ്ത്രീ)വിരലിൽ വിളയും സ്വരമായ് പോരൂ (പു)
ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)
വീണേ നിന്നെ മീട്ടാൻ (പു)
പിന്നിൽ തുളുമ്പുന്ന കുടവും
പിന്നിൽ തുളുമ്പുന്ന കുടവും
മുന്നിൽ മുറുകുന്ന ശ്രുതിയും
പിന്നിൽ തുളുമ്പുന്ന കുടവും
മുന്നിൽ മുറുകുന്ന ശ്രുതിയും (പു)നാണം കുളിരലനെയ്യും
നാണം കുളിരലനെയ്യും
എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
ആ ആ ആ ആവീണേ നിന്നെ മീട്ടാൻ (പു)
നാദം വിതുമ്പുന്ന വിരലിൽ
ഞാനാ സ്വരജതിയൊഴുകാം
നാദം വിതുമ്പുന്ന വിരലിൽ
ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)താളം അതിലൊരു മേളം
താളം അതിലൊരു മേളം
തമ്മിൽ വേറിടാനാവാത്ത രാഗം (പു)
ആ ആ ആ ആവീണേ നിന്നെ മീട്ടാൻ
വീണ്ടും നെഞ്ചിൽ മോഹം (പു)ഞാനീ മാറിലേറും
താനേ വീണുറങ്ങാം (സ്ത്രീ)വിരലിൽ വിളയും സ്വരമായ് പോരൂ (പു)
ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)
-
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
നിന്നെ പ്രതീക്ഷിച്ചു നിന്നു..
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
എന്നും പ്രതീക്ഷിച്ചു നിന്നു..
നീയിതു കാണാതെ പോകയോ..
നീയിതു ചൂടാതെ പോകയോ...ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
ആരും കാണാതെ.. കാറ്റും കേൾക്കാതെ..
എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
നീയിതു കാണാതെ പോകയോ...
നീയിതു ചൂടാതെ പോകയോ ...
ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
കാറ്റും കാണാതെ.... കാടും ഉണരാതെ...
എന്റെ ചാരത്തു വന്നൂ...
എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
നീയിതു കാണാതെ പോകയോ....
നീയിതു ചൂടാതെ പോകയോ... -
കായാമ്പൂ കണ്ണിൽ വിടരും
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ - സഖീ
ഞാനിറങ്ങീ
(കായാമ്പൂ..)നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു
(കായാമ്പൂ...) -
ഒറ്റക്കമ്പി നാദം മാത്രം മൂളും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
ഈ വരിശകളിൽ..........
(ഒറ്റക്കമ്പി...)
നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
എന്നും ഉള്ളിലെ ദാഹമെങ്കിലും....
(ഒറ്റക്കമ്പി...)
നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
എന്റെ നെഞ്ചിലെ മോഹമെങ്കിലും....
(ഒറ്റക്കമ്പി...)
Entries
| Post datesort ascending | ||
|---|---|---|
| Film/Album | ഇരുമ്പഴികൾ | ബുധൻ, 21/09/2011 - 18:03 |
| Film/Album | ഹലോ ഡാർലിംഗ് | ബുധൻ, 21/09/2011 - 18:00 |
| Film/Album | ഭാര്യാ വിജയം | ബുധൻ, 21/09/2011 - 17:55 |
| Film/Album | അപരാജിത | ബുധൻ, 21/09/2011 - 17:52 |
| Film/Album | അമൃതവാഹിനി | ബുധൻ, 21/09/2011 - 17:47 |
| Film/Album | അഗ്നിപുഷ്പം | ബുധൻ, 21/09/2011 - 17:40 |
| Film/Album | അഭിമാനം | ബുധൻ, 21/09/2011 - 17:39 |
| Film/Album | തീക്കനൽ | ബുധൻ, 21/09/2011 - 16:04 |
| Film/Album | ഉല്ലാസയാത്ര | ബുധൻ, 21/09/2011 - 16:03 |
| Film/Album | ഉത്സവം | ബുധൻ, 21/09/2011 - 16:01 |
| Film/Album | വനദേവത | ബുധൻ, 21/09/2011 - 16:00 |
| Film/Album | വണ്ടിക്കാരി | ബുധൻ, 21/09/2011 - 15:58 |
| Film/Album | വയനാടൻ തമ്പാൻ | ബുധൻ, 21/09/2011 - 15:57 |
| Film/Album | വെളിച്ചം അകലെ | ബുധൻ, 21/09/2011 - 15:56 |
| Film/Album | വേഴാമ്പൽ | ബുധൻ, 21/09/2011 - 15:52 |
| Film/Album | യൗവനം | ബുധൻ, 21/09/2011 - 15:51 |
| Film/Album | കാലചക്രം | ചൊവ്വ, 23/08/2011 - 21:25 |
| Film/Album | റസ്റ്റ്‌ഹൗസ് | ബുധൻ, 30/03/2011 - 11:05 |
| Film/Album | കൂട്ടുകുടുംബം | ബുധൻ, 30/03/2011 - 10:57 |
| Film/Album | ഡേയ്ഞ്ചർ ബിസ്ക്കറ്റ് | ബുധൻ, 30/03/2011 - 10:55 |
| Film/Album | വെള്ളിയാഴ്ച | ബുധൻ, 30/03/2011 - 10:51 |
| Film/Album | വിലക്കപ്പെട്ട ബന്ധങ്ങൾ | ബുധൻ, 30/03/2011 - 10:49 |
| Film/Album | ചട്ടമ്പിക്കവല | ബുധൻ, 30/03/2011 - 10:45 |
| Film/Album | കള്ളിച്ചെല്ലമ്മ | ബുധൻ, 30/03/2011 - 10:41 |
| Film/Album | ജ്വാല | ബുധൻ, 30/03/2011 - 10:41 |
| Film/Album | കടൽപ്പാലം | ബുധൻ, 30/03/2011 - 10:37 |
| Film/Album | പൂജാപുഷ്പം | ബുധൻ, 30/03/2011 - 10:37 |
| Film/Album | സന്ധ്യ | ബുധൻ, 30/03/2011 - 10:37 |
| Film/Album | കണ്ണൂർ ഡീലക്സ് | ബുധൻ, 30/03/2011 - 10:37 |
| Film/Album | ജീവിക്കാൻ അനുവദിക്കൂ | ചൊവ്വ, 29/03/2011 - 10:42 |
| Film/Album | ഉദ്യോഗസ്ഥ | ചൊവ്വ, 29/03/2011 - 10:40 |
| Film/Album | ബാല്യകാലസഖി (1967) | ചൊവ്വ, 29/03/2011 - 10:39 |
| Film/Album | അരക്കില്ലം | ചൊവ്വ, 29/03/2011 - 10:37 |
| Film/Album | കുരുതിക്കളം | ചൊവ്വ, 29/03/2011 - 10:35 |
| Film/Album | ഉറങ്ങാത്ത സുന്ദരി | ചൊവ്വ, 29/03/2011 - 10:35 |
| Film/Album | അടിമകൾ | ചൊവ്വ, 29/03/2011 - 10:34 |
| Film/Album | സൂസി | ചൊവ്വ, 29/03/2011 - 10:34 |
| Film/Album | മിസ്റ്റർ കേരള | ചൊവ്വ, 29/03/2011 - 10:28 |
| Film/Album | രഹസ്യം | ചൊവ്വ, 29/03/2011 - 10:27 |
| Film/Album | ബല്ലാത്ത പഹയൻ | ചൊവ്വ, 29/03/2011 - 10:26 |
| Film/Album | ആര്യങ്കാവു കള്ളസംഘം | ചൊവ്വ, 29/03/2011 - 10:26 |
| Film/Album | ആൽമരം | ചൊവ്വ, 29/03/2011 - 10:25 |
| Film/Album | ജന്മഭൂമി | ചൊവ്വ, 29/03/2011 - 10:25 |
| Film/Album | ഭാര്യമാർ സൂക്ഷിക്കുക | ചൊവ്വ, 29/03/2011 - 10:22 |
| Film/Album | അനാച്ഛാദനം | ചൊവ്വ, 29/03/2011 - 10:21 |
| Film/Album | പഠിച്ച കള്ളൻ | ചൊവ്വ, 29/03/2011 - 10:19 |
| Film/Album | കായൽക്കരയിൽ | ചൊവ്വ, 29/03/2011 - 10:09 |
| Film/Album | മിന്നൽ പടയാളി | Mon, 28/03/2011 - 17:34 |
| Film/Album | നാടോടികൾ | Mon, 28/03/2011 - 17:29 |
| Film/Album | സ്ത്രീഹൃദയം | Mon, 28/03/2011 - 17:23 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| കണ്‍കുളിരുവതെല്ലാം നീ മാത്രമേ | വെള്ളി, 15/01/2021 - 19:48 | Comments opened |
| സമീറ സനീഷ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ദേവബിംബം | വെള്ളി, 15/01/2021 - 19:48 | Comments opened |
| ജോസഫ് നെല്ലിക്കൽ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ശ്രീബാലാ കെ മേനോൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ രാജഗോപാൽ | വെള്ളി, 15/01/2021 - 19:48 | Comments opened |
| മാനവന്‍ മണ്ണില്‍ പിറന്നപ്പോഴേ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ദൈവത്തിന്‍ സൃഷ്ടിയില്‍ ഭേദമുണ്ടോ | വെള്ളി, 15/01/2021 - 19:48 | Comments opened |
| രാധാദേവി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ശങ്കർ പനങ്കാവ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഏഴുമലൈ | വെള്ളി, 15/01/2021 - 19:48 | Comments opened |
| കരുമം മോഹൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഷാജി കുമാർ | വെള്ളി, 15/01/2021 - 19:48 | Comments opened |
| സാജൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഹരിപ്പാട് സോമൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ആനന്ദവല്ലി | വെള്ളി, 15/01/2021 - 19:48 | Comments opened |
| നന്ദകുമാർ | വെള്ളി, 15/01/2021 - 19:48 | Comments opened |
| തോമസ് കുട്ടി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ശാന്തൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| രവി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ചന്ദ്രമോഹൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| മഴവിൽച്ചാറിൽ എഴുതും | വെള്ളി, 15/01/2021 - 19:48 | Comments opened |
| ലിസി | വെള്ളി, 15/01/2021 - 19:48 | Comments opened |
| പ്രദീപ് ശക്തി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ പി എ സി പ്രേമചന്ദ്രൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| നസിറുദ്ദീൻ ഷാ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഉഷാ കുമാരി | വെള്ളി, 15/01/2021 - 19:48 | Comments opened |
| നാണുക്കുട്ടൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| പി ബി പിള്ള | വെള്ളി, 15/01/2021 - 19:48 | Comments opened |
| കുണ്ടറ ഭാസി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഉഷാ നന്ദിനി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ടി പി രാധാമണി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കൃഷ്ണൻകുട്ടി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കെ പി പിള്ള | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഗൗതമൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| മാവേലിക്കര പൊന്നമ്മ | വെള്ളി, 15/01/2021 - 19:48 | Comments opened |
| വള്ളത്തോൾ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ബേബി വിലാസിനി | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഝിം ഝിം ഝിം കൊലുസ്സുകളിളകി | വെള്ളി, 15/01/2021 - 19:48 | Comments opened |
| കുറുകുറുകുറു | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഗായത്രി സുരേഷ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| അംബികാ റാവു | വെള്ളി, 15/01/2021 - 19:48 | Comments opened |
| വി സാജൻ | വെള്ളി, 15/01/2021 - 19:48 | Comments opened |
| Terms of Use | വെള്ളി, 15/01/2021 - 19:48 | Comments opened |
| പിന്നണിയിൽ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ജോൺസൺ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ദുർഗ്ഗ | വെള്ളി, 15/01/2021 - 19:48 | Comments opened |
| ഡോൺ മാക്സ് | വെള്ളി, 15/01/2021 - 19:48 | Comments opened |
| വിശ്വജിത്ത് | വെള്ളി, 15/01/2021 - 19:48 | Comments opened |
| മേജർ രവി | വെള്ളി, 15/01/2021 - 19:48 | Comments opened |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- ...
- 121
- 122
- 123
- 124
- 125
- 126
- 127
- 128
- 129
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.