സ്വാതി മോഹൻ

Swathi Mohan

പലക്കാട് ജില്ലയിലെ ഷൊർണ്ണൂരിൽ സ്വദേശിയാണ് സ്വാതി മോഹൻ. സ്വാതി തിയ്യേറ്റേഴ്സ് എന്ന നാടക സമിതിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ നാടകരംഗത്തേയ്ക്കെത്തുന്നത്. മോഹന്റെ എട്ടൻ ബാലൻ ഷൊർണ്ണൂർ എഴുതിയ നാടകങ്ങളിലൂടെയാണ് മോഹൻ അഭിനയം തുടങ്ങിയത്.

പ്രദീപ് ചൊക്ളി സംവിധാനം ചെയ്ത ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിലൂടെയാണ് സ്വാതി മോഹൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഇംഗ്ലീഷ് മീഡിയത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സേതു മണ്ണാർക്കാട് വഴിയാണ് മോഹൻ സത്യൻ അന്തിക്കാട് സിനിമകളിലേയ്ക്കെത്തുന്നത്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനക്കരെ എന്നിവയുൾപ്പെടെ കുറച്ചു സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

കമൽ, ടിവി ചന്ദ്രൻ, പ്രിയനന്ദൻ എന്നിവരുടെ സിനിമകളിലും സ്വാതി മോഹൻ അഭിനയിച്കിട്ടുണ്ട്. മോഹൻ അഭിനയിച്ച സിനിമകൾക്കെല്ലാം ശബ്ദം പകർന്നതും അദ്ദേഹം തന്നെയായിരുന്നു. കെ ടി മുഹമ്മദിന്റെ സൂത്രധാരൻ പുനരവതരിപ്പിച്ചപ്പോൾ മുഖ്യവേഷം ചെയ്തത് സ്വാതി മോഹനായിരുന്നു. ചില ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സ്വാതി മോഹന്റെ ഭാര്യ കനകമ്മ. മക്കൾ മേഘ മോഹൻ, മിഥുൻ മോഹൻ.

സ്വാതി മോഹൻ അഭിനയിച്ച ഷോർട്ട് ഫിലിം - Youtube

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി 1999
നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബ്രോക്കർ സത്യൻ അന്തിക്കാട് 2002
മനസ്സിനക്കരെ തെങ്ങ് കയറ്റക്കാരൻ സത്യൻ അന്തിക്കാട് 2003
അച്ചുവിന്റെ അമ്മ സത്യൻ അന്തിക്കാട് 2005
ചിതറിയവർ ലാൽജി ജോർജ് 2005
രസതന്ത്രം സത്യൻ അന്തിക്കാട് 2006
കറുത്ത പക്ഷികൾ കമൽ 2006
പരിഭവം കെ എ ദേവരാജൻ 2008
ഭാഗ്യദേവത സത്യൻ അന്തിക്കാട് 2009
ഭൂമി മലയാളം ടി വി ചന്ദ്രൻ 2009
സൂഫി പറഞ്ഞ കഥ പ്രിയനന്ദനൻ 2010
കഥ തുടരുന്നു അയ്യപ്പഭക്തർ സത്യൻ അന്തിക്കാട് 2010
സ്നേഹവീട് സത്യൻ അന്തിക്കാട് 2011
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ഹരിദാസ് 2015
ഷെയ്ഡ്സ് ഓഫ് ലൈഫ് നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് 2024
Submitted 12 years 8 months ago by Achinthya.