സുമലത

Sumalatha
Date of Birth:
ചൊവ്വ, 27 August, 1963

തെന്നിന്ത്യൻ ചലച്ചിത്രനടി. 1963 ഓഗസ്റ്റ് 27ന് ചെന്നെയിൽ ജനിച്ചു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു സൗന്ദര്യമത്സരത്തിൽ വിജയിയായതാണ് സുമലതയ്ക്ക് സിനിമയിലേയ്ക്കുള്ള വഴിയൊരുക്കിയത്. 1979-ൽ തന്റെ പതിനാറാമത്തെവയസ്സിൽ "തിസൈ മാരിയ പറവൈകൾ" എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുമലത തന്റെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കന്നഡ സൂപ്പർതാരം രാജ്കുമാർ നായകനായ "രവിചന്ദ്ര" എന്ന സിനിമയായിരുന്നു സുമലതയുടെ കന്നഡയിലെ ആദ്യചിത്രം. "സമാജനകി സാവൽ" എന്ന സിനിമയിലൂടെ തെലുങ്കുസിനിമയിലും തുടക്കംകുറിച്ചു.

1980-ൽ ജയൻ നായകനായ "മൂർഖൻ" എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സുമലത മലയാള സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമയിലെ തന്റെ തുടക്കക്കാലത്തുതന്നെ മലയാളം,തമിൾ,തെലുങ്കു,കന്നഡ,ഹിന്ദി ഭാഷകളിലെ സിനിമകളിൽ സുമലത അഭിനയിച്ചിരുന്നു. രജനീകാന്തിനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തിയ 1980-ൽ റിലീസ് ചെയ്ത "മുരട്ടുകാളൈ" എന്ന സിനിമയിലും, 1981-ൽ റിലീസായ മലയാളസിനിമയിലെ ഐതിഹാസിക നടൻ ജയന്റെ അവസാനചിത്രമായ "കോളിളക്ക"ത്തിലും സുമലതയായിരുന്നു നായിക.

മലയാള സിനിമയിലെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി സുമലത അഭിനയിച്ചിട്ടുണ്ട്. പ്രേംനസീർ, ജയൻ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പം എന്നും ഓർമ്മിയ്ക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. മലയാളത്തിൽ സുമലത അഭിനയിച്ച വേഷങ്ങളിൽ ഏറ്റവും പ്രശസ്തമായവ നിറക്കൂട്ട്, ന്യൂഡൽഹി, തൂവാനത്തുമ്പികൾ, ഇസബെല്ല, താഴ്വാരം എന്നീ സിനിമകളിലെയാണ്. പത്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ "തൂവാനത്തുമ്പികളിൽ, സുമലത അവതരിപ്പിച്ച "ക്ലാര" അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ്. തെലുങ്ക്,മലയാളം സിനിമകളിലാണ് സുമലത കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആറ് ഭാഷകൾ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത.

1991 ഡിസംബർ 8ന് സുമലത വിവാഹിതയായി കന്നഡനടനും രാഷ്ട്രീയനേതാവുമായിരുന്ന അംബരീഷിനെയായിരുന്നു വിവാഹം ചെയ്തത്. അംബരീഷ് - സുമലത ദമ്പതികൾക്ക് ഒരു മകനാണുള്ളത്,പേര് അഭിഷേക്. അംബരീഷ് കർണ്ണാടകരാഷ്ട്രീയത്തിൽ ഉയർന്നുവരികയും എം എൽ എയും, എം പിയും, മന്ത്രിയുമൊക്കെ ആവുകയും ചെയ്തു. 2018 നവംബർ 24-ന് അംബരീഷ് അന്തരിച്ചു.

അവാർഡുകൾ-

Devar's Best New Face Award: Thisai Maariya Paravaigal (1979) (Tamil)
Nandi award (Best Actress): Shrutilayalu (1987) (Telugu)
Film Fans Award for Best Actress: Shrutilayalu (1987) (Telugu)
Kerala Film Critics Award for Best Actress: New Delhi and Thoovanathumbikal (1987) (Malayalam)
Lux Award for Best Actress: New Delhi (1987) (Malayalam)
Film Fans Award for Best Actress: New Delhi (1987) (Hindi)
Kerala Film Critics Award for Best Actress: Isabella (1988) (Malayalam)

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മിശിഹാചരിത്രം എ ഭീംസിംഗ് 1978
മൂർഖൻ രാജി ജോഷി 1980
വഴി മാറിയ പറവകൾ - ഡബ്ബിങ് എസ് ജഗദീശൻ 1980
ഇതിഹാസം ശോഭ ജോഷി 1981
സാഹസം ഷൈലജ കെ ജി രാജശേഖരൻ 1981
രക്തം വത്സല ജോഷി 1981
കടത്ത് തുളസി പി ജി വിശ്വംഭരൻ 1981
കിലുങ്ങാത്ത ചങ്ങലകൾ ലത സി എൻ വെങ്കട്ട് സ്വാമി 1981
കോളിളക്കം സുമ പി എൻ സുന്ദരം 1981
മുന്നേറ്റം രമണി ശ്രീകുമാരൻ തമ്പി 1981
എല്ലാം നിനക്കു വേണ്ടി ശ്രീദേവി ജെ ശശികുമാർ 1981
നിഴൽ‌യുദ്ധം രാധ ബേബി 1981
തേനും വയമ്പും ശ്രീദേവി പി അശോക് കുമാർ 1981
ഇരട്ടിമധുരം സംഗീത ശ്രീകുമാരൻ തമ്പി 1982
ജോൺ ജാഫർ ജനാർദ്ദനൻ രതി ഐ വി ശശി 1982
ആദർശം രാധ (ഗസ്റ്റ് ) ജോഷി 1982
കിലുകിലുക്കം രമണി ബാലചന്ദ്ര മേനോൻ 1982
ആരംഭം ശാന്ത ജോഷി 1982
കഴുമരം രാധിക എ ബി രാജ് 1982
ധീര രതി ജോഷി 1982