സുജാത(Actress)

Sujatha
Date of Birth:
Wednesday, 10 December, 1952
Date of Death:
Wednesday, 6 April, 2011

1952-ൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരൻകുട്ടി മേനോന്റെയും സരസ്വതിയമ്മയുടെയും മകളായാണ് സുജാത ജനിച്ചത്. ശ്രീലങ്കയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് സിംഹള സിനിമകളിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്ത് എത്തി. പിന്നീട് തമിഴിൽ സജീവമായി. ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും നായികാപ്രാധാന്യമുള്ള വേഷത്തിലും സുജാത അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തുടർക്കതൈ, അന്നക്കിളി എന്നീ ചിത്രങ്ങളാണ് സുജാതയെ തമിഴിൽ പ്രശസ്തയാക്കിയത്.

പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും ഓളവും തീരവും എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ലേഡീസ് ഹോസ്റ്റൽ, ഭ്രഷ്ട്, അച്ചാണി, മയൂഖം, ചന്ദ്രോത്സവം... എന്നിവയുൾപ്പെടെ അൻപതിലധികം മലയാള സിനിമകളിൽ സുജാത അഭിനയിച്ചു.

2011 ഏപ്രിൽ 6 -ന് സുജാത അന്തരിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഓളവും തീരവും പി എൻ മേനോൻ 1970
പ്രതിസന്ധി അടൂർ ഗോപാലകൃഷ്ണൻ 1971
എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
തപസ്വിനി എം കൃഷ്ണൻ നായർ 1971
അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം 1971
ബ്രഹ്മചാരി സുവർണ്ണ ജെ ശശികുമാർ 1972
പുനർജന്മം ജാനു കെ എസ് സേതുമാധവൻ 1972
അക്കരപ്പച്ച ദേവകി എം എം നേശൻ 1972
ദേവി കെ എസ് സേതുമാധവൻ 1972
സ്നേഹദീപമേ മിഴി തുറക്കൂ ഗൗരി പി ഭാസ്ക്കരൻ 1972
അനന്തശയനം കെ സുകുമാരൻ 1972
മനുഷ്യബന്ധങ്ങൾ മിനി ക്രോസ്ബെൽറ്റ് മണി 1972
ചോറ്റാനിക്കര ഭഗവതി പി വിജയന്‍ 1972
അന്വേഷണം വാസന്തി ജെ ശശികുമാർ 1972
മായ ഓമന രാമു കാര്യാട്ട് 1972
ആറടിമണ്ണിന്റെ ജന്മി നിർമ്മല പി ഭാസ്ക്കരൻ 1972
അഴിമുഖം പി വിജയന്‍ 1972
മയിലാടുംകുന്ന് ലീല എസ് ബാബു 1972
ആദ്യത്തെ കഥ നളിനി കെ എസ് സേതുമാധവൻ 1972
ഭദ്രദീപം ഉഷ എം കൃഷ്ണൻ നായർ 1973