സിനി എബ്രഹാം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിനിയാണ് സിനി എബ്രഹാം. വിദ്യാഭ്യാസത്തിനുശേഷം വിവാഹിതയായി മർച്ചന്റ് നേവി ഉദ്യോഗസ്ഥനും ഫോട്ടോഗ്രമ്രുമായിരുന്ന ഭർത്താവ് എബ്രഹാം ജോസഫിനോടൊപ്പം ഡൽഹിയിൽ താമസമാക്കി. മൂന്ന് മക്കളാണ് സിനി എബ്രഹാമിനുള്ളത്. ആഞ്ജലീന, അന്റൊണിയോ, ആഞ്ജലോ. രണ്ടാമത്തെ കുട്ടിയായ അന്റോണിയോ ജനിച്ചതിനുശേഷം കേരളത്തിൽ ഒരു ബേബിഷോയ്ക്ക് കുട്ടിയുമായി പങ്കെടുക്കാൻ വന്നു. അവിടെവെച്ച് ഷോയുടെ പ്രൊഡ്യ്യൂസറായിരുന്ന ഹരി പി നായരെ പരിചയപ്പെടുകയും അദ്ദേഹം മോഡലിംഗും സിനിമാഭിനയവും പ്രൊഫഷനായി തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തതാണ് സിനിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
താമസിയാതെ സിനി എബ്രഹാമും കുടുംബവും കേരളത്തിലേയ്ക്ക് താമസം മാറ്റി. ഒരു ജ്വല്ലറി ബ്രാൻഡിന് മോഡലായിക്കൊണ്ട് സിനി എബ്രഹാം തന്റെ കരിയറിന് തുടക്കമിട്ടു. 2013 -ൽ ഹൗസ്‌ഫുൾ എന്ന സിനിമയിലൂടെയാണ് സിനി എബ്രഹാം അഭിനയരംഗത്തേയ്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് മത്തായി കുഴപ്പക്കാരനല്ല, ലീല, കലി എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങൾക്ക് സിനി മോഡലായി. അമൃത ടിവിയിൽ കുക്കറി ഷോയുടെ അവതാരകയായതുൾപ്പെടെ പല ടെലിവിഷൻ പരിപാടികളിലും സിനി എബ്രഹാം പങ്കെടുത്തിട്ടുണ്ട്. സിനി എബ്രഹാമിനെ മകൾ അഞ്ജലീനയും മത്തായി കുഴപ്പക്കാരനല്ല, ആടുപുലിയാട്ടം എന്ന സിനിമകളിൽ ബാലനടിയായി അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഹൗസ്‌ഫുൾ | ലിൻസൺ ആന്റണി | 2013 | |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 | |
| ലീല | രാമ പണിക്കരുടെ ഭാര്യ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2016 |
| കലി | സ്മിത | സമീർ താഹിർ | 2016 |
| ശിഖാമണി | വിനോദ് ഗുരുവായൂർ | 2016 | |
| ഇ | ഡോ റോഷ്ന | കുക്കു സുരേന്ദ്രൻ | 2017 |
| കാറ്റിനരികെ | ആനി | റോയ് കാരയ്ക്കാട്ട് | 2019 |
| ലാൽബാഗ് | റീന | പ്രശാന്ത് മുരളി പത്മനാഭൻ | 2021 |
| മെമ്പർ രമേശൻ 9-ാം വാർഡ് | ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ | 2021 | |
| മൈക്ക് | ഷേർളി | വിഷ്ണു പ്രസാദ് | 2022 |
| ഫീനിക്സ് | ഫ്രഡ്ഡിയുടെ അമ്മ | വിഷ്ണു ഭരതൻ | 2023 |
| ഒരു അന്വേഷണത്തിന്റെ തുടക്കം | എം എ നിഷാദ് | 2024 |