ശോഭ മോഹൻ

Shobha Mohan

മലയാള ചലച്ചിത്ര നാടക നടി. പ്രശസ്ത നാടകനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. 1965-ൽ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ ബാല നടിയായിട്ടായിരുന്നു ശോഭ ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് 1982-ൽ ബലൂൺ എന്ന ചിത്രത്തിൽ നായികയായി. ബലൂണിന് ശേഷം ശോഭ നാടകങ്ങളിലേയ്ക്ക് തിരിഞ്ഞു. നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. കെ പി എസി നാടക ട്രുപ്പിലായിരുന്നു ശോഭ അഭിനയിച്ചിരുന്നത്. ഒപ്പം അഭിനയിച്ചിരുന്ന മോഹൻ കുമാറിനെയാണ് വിവാഹം ചെയ്തത്.

1984-ലായിരുന്നു ശോഭയുടെ വിവാഹം. വിവാഹത്തിനുശേഷം കെ പി എസി വിട്ട അവർ "ഏക" എന്ന പേരിൽ നാടക ട്രൂപ്പ് തുടങ്ങി. കുറച്ചു വർഷങ്ങൾ അതിൽ അഭിനയിച്ചതിനുശേഷം ശോഭന്മോഹൻ വീണ്ടും സിനിമയിലഭിനയിയ്ക്കാൻ തുടങ്ങി. 1997-ൽ കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയിലൂടെയായിരുന്നു ശോഭ മോഹന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ്. തുടർന്ന് നൂറോളം സിനിമകളിൽ അവർ അഭിനയിച്ചു. കാരക്ടർ റോളുകളിലാണ് ശോഭ മോഹൻ അഭിനയിച്ചത്. സിനിമകളും നാടകങ്ങളും കൂടാതെ ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

ശോഭ - ‌മോഹൻകുമാർ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. വിനു മോഹൻ, അനു മോഹൻ രണ്ടു പേരും അഭിനേതാക്കളാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൊമ്മന്റെ മക്കൾ ജെ ശശികുമാർ 1965
ബലൂൺ സുമം രവി ഗുപ്തൻ 1982
സ്വന്തം ശാരിക ടീച്ചർ അമ്പിളി 1984
തീരം തേടുന്ന തിരകൾ 1993
കോട്ടപ്പുറത്തെ കൂട്ടുകുടുംബം ടീച്ചർ പപ്പൻ നരിപ്പറ്റ 1997
സായ്‌വർ തിരുമേനി സുഭദ്ര ഷാജൂൺ കാര്യാൽ 2001
നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ജാനകി രാജസേനൻ 2002
ചതുരംഗം ആലീസ് കെ മധു 2002
മലയാളിമാമനു വണക്കം ആനന്ദവല്ലി രാജസേനൻ 2002
മത്സരം അനിൽ സി മേനോൻ 2003
മാർഗ്ഗം വേണുകുമാരമേനോന്റെ ഭാര്യ രാജീവ് വിജയരാഘവൻ 2003
ഗൗരീശങ്കരം നേമം പുഷ്പരാജ് 2003
മിഴി രണ്ടിലും ദേവി രഞ്ജിത്ത് ബാലകൃഷ്ണൻ 2003
വെള്ളിനക്ഷത്രം ഡോ പാർവ്വതിഭായി വിനയൻ 2004
യൂത്ത് ഫെസ്റ്റിവൽ ജോസ് തോമസ് 2004
നേർക്കു നേരെ പി എൻ മേനോൻ 2004
കൂട്ട് എ ജയപ്രകാശ് 2004
നേരറിയാൻ സി ബി ഐ കെ മധു 2005
കണ്ണേ മടങ്ങുക വിശാലാക്ഷി ആൽബർട്ട് ആന്റണി 2005
ചാന്ത്‌പൊട്ട് ശാന്തമ്മ ലാൽ ജോസ് 2005