ഷിബുക്കുട്ടൻ
Shibu Kuttan
ഷിബു കുട്ടൻ
കൊച്ചി സ്വദേശിയായ ഷിബുക്കുട്ടൻ ഫോട്ടോഗ്രാഫറായാണ് തന്റെ കരിയറിന് തുടക്കമിടുന്നത്. അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായാണ് സിനിമയിലേയ്ക്കെത്തുന്നത്. സിനിമ കമ്പനി , ജവാൻ ഓഫ് വെള്ളിമല, ഫെയ്സ് 2 ഫെയ്സ്, ഹാപ്പി വെഡ്ഡിംഗ് , വീപ്പിങ്ങ് ബോയ് ...etc എന്നിവയിലൊക്കെ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായി സ്വതന്ത്ര ഫോട്ടോഗ്രാഫർ ആകുന്നത് ഖുർബാനി എന്ന സിനിമയിലാണ്.
ഫോട്ടോഗ്രാഫി കൂടാതെ അഭിനയരംഗത്തും സജീവമാണ് ഷിബുക്കുട്ടൻ. തേർഡ് വേൾഡ് ബോയ്സ്, സിനിമ കമ്പനി, ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, പ്രേതം ഉണ്ട് സൂക്ഷിക്കുക, വികൃതി, ഓപ്പറേഷൻ ജാവ, ഖുർബാനി എന്നീ സിനിമകളിൽ അഭിനയിച്ചു. കുറച്ചു ഷോർട്ട് ഫിലിമുകളിലും ഷിബുക്കുട്ടൻ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സിനിമാ കമ്പനി | മമാസ് | 2012 | |
| ഹാപ്പി വെഡ്ഡിംഗ് | ഒമർ ലുലു | 2016 | |
| പ്രേതം ഉണ്ട് സൂക്ഷിക്കുക | മുഹമ്മദ് അലി, ഷഫീർ ഖാൻ | 2017 | |
| തേർഡ് വേൾഡ് ബോയ്സ് | ഷഹൽ ശശിധരൻ, അയ്യപ്പ സ്വരൂപ് | 2017 | |
| ചങ്ക്‌സ് | ഒമർ ലുലു | 2017 | |
| വികൃതി | കോഫിഷോപ്പ് വെയിറ്റർ | എംസി ജോസഫ് | 2019 |
| ഖുർബാനി | ജിയോ വി | 2020 | |
| ഓപ്പറേഷൻ ജാവ | ഫിലിപ്പിൻസുകാരി പറ്റിക്കുന്ന ഷിബുക്കുട്ടൻ | തരുൺ മൂർത്തി | 2021 |