ശാന്താദേവി
ശാന്താദേവി :- കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ ശ്രദ്ധേയായ ശാന്താദേവി രാമുകാര്യാടിന്റെ "മിന്നാമിനുങ്ങ്" എന്ന ചിത്രത്തിലൂടെയാണു മലയാളസിനിമയിലേക്ക് കടന്നു വന്നത്. പ്രശസ്തനായ ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദർ ആയിരുന്നു ശാന്താദേവിയുടെ ഭർത്താവ്. 1992ൽ ഭരത് ഗോപി സംവിധാനം ചെയ്ത യമനം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടി, സമഗ്രസംഭാവനക്കുള്ള സംഗീതനാടക പുരസ്ക്കാരം എന്നിവയും ശാന്താദേവിയെത്തേടിവന്നിട്ടുണ്ട്.
ഗായകനും നടനുമായിരുന്ന മകൻ സത്യജിത്തിന്റെ വേർപാട് ഏറെ തളർത്തിയിരുന്നെങ്കിലും ശാന്താദേവി വെള്ളിത്തിരയിലും മിനിസ്ക്രീനിലും ചെറുകഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞു കൂടുകയായിരുന്നു. കേരളകഫൈ എന്ന ചിത്രത്തിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തിൽ ജീവിതത്തിന്റെ അവസാനദിനങ്ങൾ ഏറെയും ഒറ്റപ്പെടലിന്റെ വേദന വല്ലാതെ തളർത്തിയിരുന്ന ശാന്താദേവിക്ക് അഭയമായിരുന്നത് വൃദ്ധസദനം ആയിരുന്നു.
"അണ്ണാറക്കണ്ണനും തന്നാലായത്" എന്ന ചിത്രത്തിലാണു അവസാനമായി വേഷമിട്ടത്. അശ്വമേധം, കുട്ടിക്കുപ്പായം, ഇരുട്ടിന്റെ ആത്മാവ്, നാരായം, കമലദളം എന്നീ ചലച്ചിത്രങ്ങളിലൊക്കെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു.
2010 നവംബർ 20താം തീയതി മരിക്കുമ്പോൾ ശാന്താദേവിക്ക് 83 വയസ്സായിരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മിന്നാമിനുങ്ങ് | അമ്മിണിയുടെ അമ്മ | രാമു കാര്യാട്ട് | 1957 |
| മൂടുപടം | കദീസുമ്മ | രാമു കാര്യാട്ട് | 1963 |
| കുട്ടിക്കുപ്പായം | എം കൃഷ്ണൻ നായർ | 1964 | |
| മുറപ്പെണ്ണ് | മാധവിയമ്മ | എ വിൻസന്റ് | 1965 |
| അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 | |
| കോട്ടയം കൊലക്കേസ് | കെ എസ് സേതുമാധവൻ | 1967 | |
| അശ്വമേധം | ലക്ഷ്മി | എ വിൻസന്റ് | 1967 |
| അവൾ | പി എം എ അസീസ് | 1967 | |
| ഇരുട്ടിന്റെ ആത്മാവ് | പാറുക്കുട്ടി അമ്മ | പി ഭാസ്ക്കരൻ | 1967 |
| നഗരമേ നന്ദി | എ വിൻസന്റ് | 1967 | |
| മുൾക്കിരീടം | എൻ എൻ പിഷാരടി | 1967 | |
| അസുരവിത്ത് | മാധവി | എ വിൻസന്റ് | 1968 |
| തോക്കുകൾ കഥ പറയുന്നു | കെ എസ് സേതുമാധവൻ | 1968 | |
| ആൽമരം | എ വിൻസന്റ് | 1969 | |
| അനാച്ഛാദനം | എം കൃഷ്ണൻ നായർ | 1969 | |
| ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 | |
| കുട്ട്യേടത്തി | പി എൻ മേനോൻ | 1971 | |
| ഇനി ഒരു ജന്മം തരൂ | കല്യാണിയമ്മ | കെ വിജയന്‍ | 1972 |
| നിർമ്മാല്യം | എം ടി വാസുദേവൻ നായർ | 1973 | |
| ദർശനം | പി എൻ മേനോൻ | 1973 |