സംയുക്ത മേനോൻ

Samyuktha Menon
Date of Birth:
തിങ്കൾ, 11 September, 1995

പാലക്കാട് സ്വദേശിനിയായ സംയുക്ത മേനോൻ പ്ലസ് ടു പഠനത്തിനുശേഷമാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. സംയുക്ത തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ അവരെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ 2016 -ൽ പോപ്പ്കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിച്ചത്. അതിനുശേഷം തീവണ്ടി എന്ന ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ലില്ലി, കൽക്കി, വെള്ളം, കടുവ എന്നിവയുൾപ്പെടെ പതിനഞ്ചിലധികം മലയാള സിനിമകളിൽ സംയുക്ത മേനോൻ അഭിനയിച്ചു.

2018 -ൽ കളരി എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോൻ തമിഴ് സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂലൈ കാട്രിൽ, വാത്തി എന്നീ തമിഴ് സിനിമകളിൽ അഭിനയിച്ചു. 2021 -ൽ ഭീംല നായിക്ക് എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമയിൽ തുടക്കം കുറിച്ചു. തുടർന്ന് ബിംബിസാര, വിരൂപാക്ഷ തുടങ്ങിയ തെലുങ്കു സിനിമകളിലും സംയുക്ത അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പോപ്പ്കോൺ അഞ്ജന അനീഷ് ഉപാസന 2016
ലില്ലി ലില്ലി പ്രശോഭ് വിജയന്‍ 2018
തീവണ്ടി ദേവി ഫെലിനി ടി പി 2018
ഒരു യമണ്ടൻ പ്രേമകഥ ജസ്‌ന ബി സി നൗഫൽ 2019
എടക്കാട് ബറ്റാലിയൻ 06 നൈന ഫാത്തിമ സ്വപ്നേഷ് കെ നായർ 2019
കൽക്കി ഡോ സംഗീത പ്രവീൺ പ്രഭാറാം 2019
അണ്ടർ വേൾഡ്‌ ഐശ്വര്യ അരുൺ കുമാർ അരവിന്ദ് 2019
വുൾഫ് ആശ ഷാജി അസീസ് 2021
ആണും പെണ്ണും ആഷിക് അബു, വേണു, ജയ് കെ 2021
എരിഡ അനു വി കെ പ്രകാശ് 2021
വെള്ളം സുനിത (മുരളിയുടെ ഭാര്യ) പ്രജേഷ് സെൻ 2021
കടുവ എൽസ ഷാജി കൈലാസ് 2022
ബൂമറാംഗ് ഹണി / അഞ്ജലി മനു സുധാകരൻ 2023
ഖജുരാഹോ ഡ്രീംസ് മനോജ് വാസുദേവ് 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഉയരെ മനു അശോകൻ 2019